2025 സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രസ്‌നഹോർക്കൈക്ക്

 
laslo

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രസ്‌നഹോര്‍ക്കൈക്ക്. 1954ല്‍ തെക്ക് കിഴക്കന്‍ ഹംഗറിയിലെ ഗ്യൂലയില്‍ ജനിച്ച ലാസ്ലോ 1985ലാണ് ആദ്യ നൊബേല്‍ പുറത്തിറക്കിയത്. അപ്പോക്കലിപ്റ്റിക് ഭീകരതയ്ക്കിടയിലും കലയുടെ ശക്തിയെ ഊട്ടിയുറപ്പിച്ച സാഹിത്യ പ്രവര്‍ത്തനത്തിനാണ് ലാസ്ലോക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

2024 -ല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരിയായ ഹാന്‍ കാങ്ങിനാണ് സാഹിത്യത്തിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്ര നൊബേലുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍  10ന് സമാധാനം, 13 ന് സാമ്പത്തിക ശാസ്ത്രം എന്നീ നൊബേലുകള്‍ പ്രഖ്യാപിക്കും.

Tags

Share this story

From Around the Web