യേശുവിന്റെ ജ്ഞാനസ്നാനത്തിനു 2000 വർഷം; ആഘോഷത്തിന് ജോർദാനിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും യോഗം
Aug 12, 2026, 10:35 IST
ജോർദാന്‍: യേശുക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരം വര്‍ഷം തികയുന്ന 2030-ൽ വിപുലമായ ആഘോഷിക്കുന്നതിനായി ജോർദാനില്‍ സർക്കാർ തലത്തിലുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ജോർദാനിലെ അൽ - മഗ്താസിൽ നടന്ന യേശുവിന്റെ മാമോദീസയുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ജാഫർ ഹസ്സന്റെ നേതൃത്വത്തിലുള്ള ദേശീയ സമിതിയാണ് ഇതിനായുള്ള പദ്ധതികൾക്ക് രൂപം നൽകുന്നത്.
ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച ദേശീയ സമിതിയുടെ ആദ്യ യോഗം പ്രധാനമന്ത്രി ജാഫർ ഹസ്സന്റെ അധ്യക്ഷതയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ചേർന്നു. ക്രൈസ്തവ സഭാനേതാക്കളുടെ കൗൺസിൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും ആഘോഷങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കുന്നതിനും യോഗം തീരുമാനിച്ചു.