യേശുക്രിസ്തുവിന്റെ മാമോദീസയുടെ 2000-ാം വാര്‍ഷികം: മാമോദീസാ സ്ഥലം സന്ദര്‍ശിച്ച് ജോര്‍ദാന്‍ കിരീടാവകാശി,മൂന്ന് കത്തോലിക്കാ സഭാ തലവന്മാരും പുണ്യഭൂമി സന്ദര്‍ശിച്ചിട്ടുണ്ട്
വത്തിക്കാന്‍സിറ്റി: യേശുക്രിസ്തു സ്‌നാപക യോഹന്നാനില്‍ നിന്ന് മാമോദീസ സ്വീകരിച്ചതിന്റെ 2,000-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ജോര്‍ദാന്‍ കിരീടാവകാശി അല്‍ ഹുസൈന്‍ ബിന്‍ അബ്ദുള്ള രണ്ടാമന്‍ ചരിത്രപ്രസിദ്ധമായ മാമോദീസാ സ്ഥലം സന്ദര്‍ശിച്ചു.
ക്രിസ്തുവിന്റെ മാമോദീസാ സ്ഥലമായി കരുതപ്പെടുന്ന, നിലവില്‍ 'അല്‍-മഗ്താസ്' (അഹങമഴവമേ)െ എന്നറിയപ്പെടുന്ന 'ബെഥനി ബിയോണ്ട് ദി ജോര്‍ദാന്‍' ആണ് അദ്ദേഹം സെപ്റ്റംബര്‍ 13-ന് സന്ദര്‍ശിച്ചത്. സന്ദര്‍ശന വേളയില്‍ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.
യേശുക്രിസ്തുവിന്റെ മാമോദീസയുടെ രണ്ടായിരാമാണ്ട് തികയുന്ന 2030-ലെ മില്ലേനിയം ആഘോഷങ്ങള്‍ ഈ സ്ഥലത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്ന രീതിയില്‍ സംഘടിപ്പിക്കണമെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി.
ആഗോള ക്രിസ്തീയ തീര്‍ഥാടന കേന്ദ്രമെന്ന നിലയില്‍ ജോര്‍ദാന്റെ സ്ഥാനം ഉറപ്പിക്കുന്ന രീതിയില്‍ കൃത്യമായ ആസൂത്രണം വേണമെന്ന് റോയല്‍ ഹാഷിമൈറ്റ് കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
മാര്‍പാപ്പയുടെ ആത്മീയ-സാംസ്‌കാരിക കാര്യങ്ങള്‍ക്കായുള്ള മുഖ്യ ഉപദേഷ്ടാവും പേഴ്‌സണല്‍ എന്‍വോയും മാമോദീസാ സൈറ്റ് കമ്മീഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനുമായ പ്രിന്‍സ് ഗാസി ബിന്‍ മുഹമ്മദ്, ടൂറിസം-പുരാവസ്തു മന്ത്രി ഇമാദ് ഹിജാസിന്‍ തുടങ്ങി പ്രമുഖരും കിരീടാവകാശിക്കൊപ്പമുണ്ടായിരുന്നു.
ടൂറിസം മന്ത്രാലയം, ജോര്‍ദാന്‍ ടൂറിസം ബോര്‍ഡ് എന്നിവയുമായി സഹകരിച്ച് ഈ തീര്‍ഥാടന കേന്ദ്രത്തിന് കൂടുതല്‍ പ്രചാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഴയകാല പള്ളികള്‍, ചാപ്പലുകള്‍, സന്യാസിമാരുടെ ഗുഹകള്‍, മാമോദീസാ തൊട്ടികള്‍ തുടങ്ങിയ പുരാവസ്തു അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഈ ചരിത്രഭൂമിയെ 2015-ല്‍ യുനെസ്‌കോ (ഡചഋടഇഛ) ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നീ മൂന്ന് കത്തോലിക്കാ സഭാ തലവന്മാര്‍ ഇതിനോടകം ഈ പുണ്യഭൂമി സന്ദര്‍ശിച്ചിട്ടുണ്ട്.