കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ട് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം: കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ട് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കുറ്റിപ്പുറത്ത് കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം നടന്നത്. വിവാഹ നിശ്ചത്തിനു പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ കുറ്റിപ്പുറത്തെയും വളാഞ്ചേരിയിലെയും പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല എന്നാണ് വിവരം. അമിത വേഗതയിലായിരുന്ന ബസ് കാറിനെ മറി കടക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്ന് ദൃസ്സാക്ഷികള്‍ പറഞ്ഞു. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപടകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
പാലക്കാട് വാളയാര്‍ ഔട്ട് ചെക്ക്‌പോസ്റ്റിന് സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ 2 തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു. അമ്പത്തൂര്‍ സ്വദേശികളായ ലാവണ്യ, മലര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം.
എറണാകുളത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന 7 അംഗ സംഘം യാത്ര ചെയ്തിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ഉണ്ടായിരുന്നത് അമ്പത്തൂര്‍ സ്വദേശികള്‍.