20 ലക്ഷം പേര്‍ പട്ടിണിമരണത്തിന്റെ വക്കില്‍; ലോകരാജ്യങ്ങള്‍ എന്ത് പറഞ്ഞ് ന്യായീകരിക്കും?'
ഇത് മനുഷ്യനിർമിതമായ പ്രതിസന്ധിയാണ്. ജീവൻ രക്ഷിക്കാൻ കഴിയുന്ന മനുഷ്യനിർമിത പരിഹാരങ്ങള്‍ ഇന്നുണ്ട്

 
GAZA

കൊടുംപട്ടിണി മൂലം ഗാസയിലെ ജനത മരണവക്കിലെത്തി നില്‍ക്കുമ്പോള്‍, ലോകരാജ്യങ്ങള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്ന് അന്താരാഷ്ട്ര സന്നദ്ധ-സഹായ സംഘമായ വേൾഡ് സെൻട്രൽ കിച്ചൺ സ്ഥാപകനും ഷെഫുമായ ജോസ് ആൻഡ്രെസ്. നല്ല മനസാക്ഷി ഉള്ള ജനങ്ങള്‍ ഗാസയിലെ പട്ടിണി അവസാനിപ്പിക്കണം.

കൊടും പട്ടിണിയുടെ വക്കില്‍ 20 ലക്ഷത്തോളം ആളുകള്‍ നരകിക്കുന്നത് നോക്കിനില്‍ക്കുന്നതിന്, ലോകത്തിന് പറയാന്‍ ന്യായീകരണങ്ങളൊന്നും ഇല്ല. ഗാസയിലേക്ക് ഇപ്പോൾ വേണ്ടത്ര വേഗത്തിൽ ഭക്ഷണം എത്തുന്നില്ല. പട്ടിണി കിടന്ന് മരിക്കുന്ന ചെറിയ കുട്ടികളുടെ എണ്ണം അതിവേഗം വർധിക്കുകയാണെന്നും ദ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ ജോസ് ആൻഡ്രെസ് പറയുന്നു.

ഇത് വരൾച്ചയോ വിളനാശമോ മൂലമുണ്ടാകുന്ന പ്രകൃതിദുരന്തമല്ല. ഇത് മനുഷ്യനിർമിതമായ പ്രതിസന്ധിയാണ്. ജീവൻ രക്ഷിക്കാൻ കഴിയുന്ന മനുഷ്യനിർമിത പരിഹാരങ്ങള്‍ ഇന്നുണ്ട്. ഗാസയിലെ പട്ടണി ദുരന്തത്തിന് പരിപൂര്‍ണ കാരണക്കാര്‍ എറെസ് അതിര്‍ത്തിയുടെ ഇരുവശത്തുമുള്ള യുദ്ധവീരന്മാരാണ്: 2

023 ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്തവരും, അതിനുശേഷം 21 മാസത്തിലേറെയായി പതിനായിരക്കണക്കിന് പലസ്തീൻ സിവിലിയന്മാരെ കൊന്നൊടുക്കിയവരും . യുദ്ധം തുടങ്ങിയതു മുതൽ, വലിയ ഫീൽഡ് കിച്ചണുകളിലൂടെയും ചെറിയ കമ്മ്യൂണിറ്റി കിച്ചണുകളുടെ ശൃംഖലയിലൂടെയും ഗാസയിലുടനീളം 133 മില്യണ്‍ ഭക്ഷണപ്പൊതികൾ ഞങ്ങൾ തയ്യാറാക്കി വിതരണം ചെയ്തു.

കഴിഞ്ഞ മാസം, ഇറാനിൽ നിന്നുള്ള കടുത്ത മിസൈല്‍ ആക്രമണത്തിനു പിന്നാലെ, ഇസ്രയേല്‍ പട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍നിന്നും ചിതറപ്പെട്ട ഇസ്രയേലി കുടുംബങ്ങൾക്കും ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ ഞങ്ങൾ എത്തിച്ചു.

ഗാസയിലെ ഭക്ഷണം ഹമാസ് മോഷ്ടിക്കുന്നതായി ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്. പലസ്തീനികളെ ഊട്ടാന്‍ 'സാധ്യമായതെല്ലാം' ചെയ്യുന്നുണ്ടെന്നും അവര്‍ പറയുന്നു. ലേഖനത്തിൽ പറയുന്നു.

Tags

Share this story

From Around the Web