ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം, ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ നിന്ന് അഗ്‌നിവീര്‍ വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിയായിരുന്നു ഷാല്‍മിന്‍
 

 
shalmin

കണ്ണൂര്‍: ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന്‍ മരിച്ചു. പാനൂര്‍ വള്ളങ്ങാട് പെട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന പാനേന്റവിട ഷാല്‍മിന്‍ സജീവാണ് മരിച്ചത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ത്യന്‍ സൈനിക ക്യാമ്പില്‍ നിന്ന് അഗ്‌നിവീര്‍ വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥിയായിരുന്നു ഷാല്‍മിന്‍. സജീവന്റെയും ജിമിഷയുടെയും മകനാണ്. സഹോദരി ഷാന്‍വിയ.സംസ്‌കാരം ഇന്ന് (നവംബര്‍ 14) വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.

Tags

Share this story

From Around the Web