കോൽക്കത്തയിൽ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 മരണം;
25 പേർക്ക് പരിക്ക്
Oct 18, 2026, 07:35 IST
കൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കോൽക്കത്തയിൽ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. 25 പേർക്ക് പരിക്കേറ്റു
ശനിയാഴ്ച വൈകുന്നേരം വടക്കൻ കോൽക്കത്തയിലെ ചോർ ബഗാൻ സർബോജനീൻ പൂജാ പന്തലിൽ ആണ് അപകടമുണ്ടായത്. മഴയെത്തുടർന്ന് പന്തലിന്റെ പ്രവേശന കവാടത്തിൽ വൻ തിരക്ക് രൂപപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് അധികൃതർ പറഞ്ഞു.
സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തെത്തുടർന്ന് പൂജാ പന്തലിലേക്കുള്ള പ്രവേശനം നിർത്തിവച്ചു.