ബഹ്‌റൈനില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 18.1 ശതമാനം ആളുകളും പുകവലിക്കുന്നതായി പുതിയ റിപ്പോര്‍ട്ട്

മനാമ: ബഹ്‌റൈനില്‍ 15 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 18.1 ശതമാനം ആളുകളും പുകവലിക്കുന്നതായി പുതിയ റിപ്പോര്‍ട്ട് പുറത്ത്.
2025ലെ റിസര്‍ച്ച് എസ്റ്റിമേറ്റ്‌സ് അനുസരിച്ച് ബഹ്‌റൈന്‍ ആന്റി സ്‌മോക്കിങ് സൊസൈറ്റ് അംഗം ഡോ. ഫാത്തിമ അല്‍മത്രൂക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലോക ശ്വാസകോശ അര്‍ബുദ ദിനത്തോട് അനുബന്ധിച്ചാണ് ഡോക്ടര്‍ ഇക്കാര്യം അറിയിച്ചത്.
പുകയിലയില്‍ 7,000 രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളത്. ഇതില്‍ 70ലേറെയും കാന്‍സറിന് കാരണമാകുന്നതാണ്. ഈ വസ്തുക്കള്‍ ശ്വാസകോശത്തിലെയും ശ്വസന വ്യവസ്ഥയിലെയും കോശങ്ങളെ നശിപ്പിക്കുകയും കാലക്രമേണ അര്‍ബുദത്തിന് കാരണമാകുകയും ചെയ്യുന്നു. 85മുതല്‍ 90 ശതമാനം വരെ ശ്വാസകോശ അര്‍ബുദ കേസുകളും നേരിട്ടോ അല്ലാതെയോ പുകവലിയുമായി ബന്ധപ്പെട്ടതാണെന്ന് ഡോക്ടര്‍ ഫാത്തിമ വ്യക്തമാക്കി.