തൃശൂരിൽ ആശങ്ക, ഒരേ വീട്ടിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത് 18 പാമ്പുകളെ; തിരച്ചിൽ തുടരുന്നു

 
snake

തൃശൂർ: പൂങ്കുന്നത്തെ ഒരു വീട്ടിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 18 പാമ്പുകളെ. മലമ്പാമ്പിന്റെ കുഞ്ഞുങ്ങളെയാണ് ഇതുവരെ പിടികൂടിയത്. പാമ്പുകളുടെ സാന്നിധ്യം ഇപ്പോഴും തുടരുന്നതിനാൽ പരിസരത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

രാത്രികാലങ്ങളിൽ തുടർച്ചയായി പാമ്പുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും വല്ലാത്ത ഭീതിയിലാണ് തങ്ങളെന്നും വീട്ടുടമ കാർത്തിക് പറഞ്ഞു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും പാമ്പുകളെ സുരക്ഷിതമായി പിടികൂടുകയും ചെയ്തു. എങ്കിലും, വീട്ടിലും പരിസരത്തും ഇനിയും പാമ്പുകൾ ഒളിച്ചിരിപ്പുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

വീടിന്റെ പരിസരത്തും തോട്ടത്തിലും വനംവകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിവരികയാണ്. ഈ പ്രദേശങ്ങളിൽ കൂടുതൽ പാമ്പുകൾ ഉണ്ടോ എന്ന് കണ്ടെത്താൻ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജനവാസ കേന്ദ്രത്തിൽ തുടർച്ചയായി ഇത്രയധികം പാമ്പുകളെ കണ്ടെത്തിയത് നാട്ടുകാരെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Tags

Share this story

From Around the Web