നേപ്പാളിലെ പ്രളയത്തില്‍പെട്ട 17,000 കുട്ടികള്‍ക്ക് അടിയന്തിര സഹായം ആവശ്യം: യുണിസെഫ്. കുട്ടികളെ രോഗങ്ങളില്‍ നിന്നും പോഷകാഹാരക്കുറവില്‍ നിന്നും രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ ആരംഭിച്ചു
നേപ്പാള്‍: നേപ്പാളില്‍ ഉണ്ടായ കഠിനമായ പ്രളയത്തില്‍പ്പെട്ട 17,000 കുട്ടികള്‍ക്ക് അടിയന്തിര സഹായം ആവശ്യമാണെന്ന് യുണിസെഫ് അറിയിച്ചു. പ്രളയത്തില്‍ നൂറിലധികം ആളുകള്‍ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
പാലങ്ങളും റോഡുകളും തകര്‍ന്നതോടെ ദുരന്തബാധിത മേഖലകളിലേക്കുള്ള ഗതാഗതവും വാര്‍ത്താവിനിമയ സംവിധാനങ്ങളും പൂര്‍ണ്ണമായി നിലച്ച അവസ്ഥയിലാണ്.
പ്രളയബാധിത പ്രദേശങ്ങളില്‍ കഴിയുന്ന കുട്ടികളെ രോഗങ്ങളില്‍ നിന്നും പോഷകാഹാരക്കുറവില്‍ നിന്നും രക്ഷിക്കാന്‍ യുണിസെഫ് അടിയന്തിര നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മരുന്നുകള്‍, താല്‍ക്കാലിക ഷെല്‍ട്ടറുകള്‍, ശുദ്ധജലം എന്നിവ കുടുംബങ്ങള്‍ക്ക് വേഗത്തില്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഒറ്റപ്പെട്ടുപോയ കുട്ടികളെ കണ്ടെത്തി മാതാപിതാക്കളുടെ അടുത്ത് എത്തിക്കാനുള്ള ശ്രമങ്ങളും സംഘം നടത്തുന്നുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് 1.72 കോടി ഡോളറിന്റെ സാമ്പത്തിക സഹായവും യുണിസെഫ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവണ്‍മെന്റുമായി ചേര്‍ന്ന് പണമായി സഹായം നല്‍കാനും ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസം എത്തിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വലിയ തുക സമാഹരിക്കാന്‍ സാധിച്ചാല്‍ മാത്രമേ പ്രദേശത്തെ കുട്ടികളുടെ സുരക്ഷിതത്വം പൂര്‍ണ്ണമായി ഉറപ്പാക്കാന്‍ സാധിക്കൂ.