മലപ്പുറത്ത് 16കാരി പ്രസവിച്ചു; വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് സംഭവം, 31കാരന്‍ അറസ്റ്റില്‍
 

 
pregenent

 
മലപ്പുറം: വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതിനാറുകാരിയായ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ 31 വയസ്സുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . സംഭവവുമായി ബന്ധപ്പെട്ട് ജിതിന്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്.


വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചതിനുശേഷമാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ പോലും അറിയുന്നത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി പ്രസവിക്കുകയായിരുന്നു.


സംഭവമറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയായ ജിതിനെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

Tags

Share this story

From Around the Web