പാലക്കാട്ട് 16കാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശന്‍ മരിച്ചു, കാവശ്ശേരി വാഴക്കച്ചിറ സുലൈമാന്‍ ആണ് മരിച്ചത്
Oct 31, 2026, 12:47 IST
പാലക്കാട്: 16കാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശന്‍ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സുലൈമാന്‍ ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19ന് കാവശ്ശേരിയിലെ വീട്ടില്‍ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം.
സുലൈമാന്റെ മകളുടെ മകനായ 16കാരന്‍ 10 വയസുള്ള സഹോദരിയെ കത്തികൊണ്ട് കുത്താന്‍ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സുലൈമാന് കുത്തേറ്റത്. സുലൈമാന്റെ നെഞ്ചിനും കഴുത്തിനും വയറിനുമാണ് കുത്തേറ്റത്. രണ്ടുപേരെയും ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സുലൈമാന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചികിത്സ തുടരുന്നതിനിടയാണ് ഇന്നലെ രാത്രി മരിച്ചത്. സഹോദരി അപകടനില തരണം ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ പ്രതിയെ പിന്നീട് പൊലീസ് പിടികൂടി ജുവനൈല്‍ ഹോമിലാക്കി. പ്രതിയുടെ മറ്റു പശ്ചാത്തലങ്ങളെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.