മുളന്തുരുത്തി സൂനഹദോസിന്റെ 150-ാം വാര്‍ഷികം,ക്രൈസ്തവസഭാ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒന്നായിരുന്നു മുളന്തുരുത്തി സൂനഹദോസെന്ന് മുഖ്യമന്ത്രി
കോലഞ്ചേരി: മുളന്തുരുത്തി സൂനഹദോസിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവസഭാ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഒന്നായിരുന്നു മുളന്തുരുത്തി സൂനഹദോസെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഭകള്‍ ഒരുമിച്ചു നില്‍ക്കണമെന്നും സഭകള്‍ ഒന്നിച്ചാല്‍ വലിയ ശക്തിയായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഷ്ടപ്പാടുകള്‍ നിറഞ്ഞ കാലത്താണ് ഒന്നാം സൂനഹോദസ് നടന്നതെന്ന് മാര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു. വിശ്വാസികളുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും ഒപ്പം ഉണ്ടാകുമെന്ന് പാത്രിയര്‍ക്കീസ് ബാവ വ്യക്തമാക്കി.
ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പേരിലുള്ള മൂന്നാമത് ശ്രേഷ്ഠബാവ പുരസ്‌കാരം മാര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയില്‍നിന്ന് നടന്‍ മമ്മൂട്ടി ഏറ്റുവാങ്ങി.
മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോണ്‍, ബെന്നി ബഹന്നാന്‍ എം.പി, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ, ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രന്‍ മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.