ജപ്പാനിൽ നിന്നുള്ള ഇറക്കുമതിക്ക് 15% തീരുവ: വ്യാപാര കരാറിൽ ഒപ്പുവച്ച് ട്രംപ്

 
Trumph 1

ഡല്‍ഹി: ജപ്പാനുമായിപുതിയ വ്യാപാര കരാറിന് അന്തിമരൂപം നല്‍കി അമേരിക്ക. ഇതിനെ 'ഇതുവരെ ഉണ്ടാക്കിയതില്‍ വച്ച് ഏറ്റവും വലിയ കരാര്‍' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 

'ജപ്പാനുമായി ഞങ്ങള്‍ ഒരു വലിയ കരാര്‍ പൂര്‍ത്തിയാക്കി, ഒരുപക്ഷേ ഇതുവരെ ഉണ്ടാക്കിയതില്‍ വച്ച് ഏറ്റവും വലിയ കരാര്‍.

എന്റെ നിര്‍ദ്ദേശപ്രകാരം ജപ്പാന്‍ 550 ബില്യണ്‍ ഡോളര്‍ അമേരിക്കയില്‍ നിക്ഷേപിക്കും, ലാഭത്തിന്റെ 90% അമേരിക്കയ്ക്ക് ലഭിക്കും,' ട്രംപ് പറഞ്ഞു, എന്നാല്‍ ആ കണക്ക് എങ്ങനെ നിര്‍ണ്ണയിക്കുമെന്നോ അതില്‍ എന്ത് ഉള്‍പ്പെടുന്നുണ്ടെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

കരാര്‍ പ്രകാരം, ജാപ്പനീസ് ഇറക്കുമതിക്ക് യുഎസ് 15% പരസ്പര തീരുവ ചുമത്തും. കരാര്‍ വഴി യുഎസിലേക്ക് 550 ബില്യണ്‍ യുഎസ് ഡോളര്‍ ജാപ്പനീസ് നിക്ഷേപം കൊണ്ടുവരുമെന്ന് ട്രംപ് അവകാശപ്പെട്ടു. നിബന്ധനകള്‍ വിശദീകരിക്കുന്ന ഒരു ഔദ്യോഗിക രേഖയും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Tags

Share this story

From Around the Web