തിരൂരങ്ങാടിയില്‍ 14കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവം; കുറ്റക്കാര്‍ക്കെതിരെ ഇന്നുതന്നെ നടപടി ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍
 

 
thirooragadi


 
മലപ്പുറം: തിരൂരങ്ങാടി ചെറുമുക്കില്‍ 14കാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഇന്നുതന്നെ നടപടി ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പ് .

 പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കാണ് ഉദ്യോഗസ്ഥര്‍ എഴുതി ഉറപ്പുനല്‍കിയത്. സംഭവത്തില്‍ വെന്നിയൂര്‍ കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഓഫീസില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.


അതേസമയം സാധാരണ കളിക്കാന്‍ പോകുന്ന പോലെ പോയതായിരുന്നു ജുനൈദെന്നും ഇനി ഇങ്ങനെ മറ്റാര്‍ക്കും സംഭവിക്കരുതെന്നും ജുനൈദിന്റെ പിതാവ് ശിഹാബ് പറഞ്ഞു. അധികാരികളുടെ ഭാഗത്തുനിന്നുള്ള ഗുരുതര അനാസ്ഥയാണ് ദുരന്തത്തിനിടയാക്കിയതെന്ന് ശിഹാബിന്റെ ജ്യേഷ്ഠന്‍ ഇസ്മായില്‍ ദാരിമി ആരോപിച്ചു.

Tags

Share this story

From Around the Web