ഖത്തറില്‍ 142 കുട്ടികള്‍ ആദ്യകുര്‍ബാന സ്വീകരിച്ചു
ദോഹ: ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ 142 കുട്ടികളുടെ ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണവും 28 കുട്ടികളുടെ സ്ഥൈര്യലേപനം നടന്നു. ഉജ്ജയിന്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍.
ഇടവക വികാരി ഫാ. ബിജു മാധവത്ത് OFM Cap, സഹവികാരിമാരായ ഫാ. ജോയ്‌സണ്‍ ഇടശ്ശേരി OFM Cap, ഫാ. തോമസ് ടോം പൊരിയത്ത് OFM Cap, ഫാ. ടിജോ കോരേത് OFM Cap (ഗസ്റ്റ് പ്രീസ്റ്റ്) എന്നിവരുടെയും മറ്റ് വൈദികരുടെയും സാന്നിധ്യത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു.
പിറ്റേന്ന് ഖത്തര്‍ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ കൂദാശയുടെ 17-ാം വാര്‍ഷികം ആഘോഷിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ നോര്‍ത്തേണ്‍ അറേബ്യന്‍ വികാരിയറ്റ് ബിഷപ് ആല്‍ദോ ബെറാര്‍ഡി അധ്യക്ഷത വഹിച്ചു. മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ബിജു മാധവത്ത്, ഫാ. പോള്‍ രാജ് (പാരിഷ് പ്രീസ്റ്റ്, റോസറി ചര്‍ച്ച്), ഫാ. തോമസ് ടോം പൊരിയത്ത് OFM Cap, ഫാ. ടിജോ കോരേത്, സോണി പുരയ്ക്കല്‍ (ട്രസ്റ്റി), ഷെവ. ഡോ. മോഹന്‍ തോമസ് (SMCA ഗള്‍ഫ് കോ-ഓര്‍ഡിനേറ്റര്‍), ജോയ് ആന്റണി (SMCA പ്രസിഡന്റ്) എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ജോയ്‌സണ്‍ ഇടശ്ശേരി OFM Cap നന്ദി രേഖപ്പെടുത്തി. ബൈബിള്‍ ക്വിസ് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.