ചടയമംഗലത്ത് 13കാരനെ രണ്ടാനച്ഛന്‍ മര്‍ദിച്ച സംഭവം: മൂന്ന് കുട്ടികളെയും അമ്മയെയും സി ഡബ്ലു സിഹോമിലേക്ക് മാറ്റും, അമ്മയ്ക്ക് സി ഡബ്ലു സി ഹോമില്‍ താല്‍ക്കാലിക ജോലി നല്‍കാനും ആലോചനയുണ്ട്
കൊല്ലം: ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ കുട്ടിക്കും കുടുംബത്തിനും ആശ്വാസമായി വനിതാ ശിശുവികസന വകുപ്പ്. മൂന്ന് കുട്ടികളെയും അമ്മയെയും ഇണഇയുടെ ഹോമിലേക്ക് മാറ്റും. അമ്മയ്ക്ക് ഇണഇ (ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി) ഹോമില്‍ താല്‍കാലിക ജോലി നല്‍കാനും ആലോചനയുണ്ട്. മന്ത്രി ബിന്ദു കൃഷ്ണ ഇന്നലെ വീട്ടിലെത്തി കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയിരുന്നു. പിന്നാലെയാണ് നടപടി.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതി ഇന്നലെ വൈകുന്നേരത്തോടെയാണ് അറസ്റ്റിലായത്. കുട്ടിയുമായും അമ്മയുമായും മുഖ്യമന്ത്രി വി.ഡി സതീശന്‍ ഫോണില്‍ സംസാരിച്ചിരുന്നു.
കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും കുട്ടിക്ക് ചികിത്സക്കും പഠനത്തിനുമുള്ള എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു.
രണ്ടാനച്ഛന്‍ ഓയൂര്‍ അടയറയില്‍ രാജേഷ്, കുട്ടിയെ വസ്ത്രത്തില്‍ പിടിച്ച് തൂക്കിയെടുത്ത് വസ്ത്രം ഊരി വടി കൊണ്ട് ക്രൂരമായി തല്ലി ചതക്കുകയായിരുന്നു. അച്ഛനെ പേടിയാണെന്ന് അലറിക്കരഞ്ഞിട്ടും പ്രതി കുട്ടിയെ പൊതിരെ തല്ലുകയായിരുന്നു. പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്. കൊല്ലം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പൂയപ്പള്ളിയിലെ വീട്ടില്‍ ഇയാളെ പിടികൂടുന്നത്. ആക്രമിക്കുമ്പോള്‍ ഇയാള്‍ മദ്യ ലഹരിയിലായിരുന്നു.