തേക്കുപാറ സെന്റ് മേരീസ് പള്ളി കൂദാശ ചെയ്തു
Apr 15, 2025, 10:12 IST

അമ്പൂരി: ചങ്ങനാശേരി അതിരുപതയുടെ തെക്കന്‍ മേഖലയിലെ ആദ്യ ദേവാലയങ്ങളില്‍ ഒന്നായ പുനഃനിര്‍മിക്കപ്പെട്ട തേക്കുപാറ സെന്റ് മേരീസ് പള്ളി ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ കൂദാശ ചെയ്തു.
വികാരി ജനറാള്‍ മോണ്‍. ഡോ.ജോണ്‍ തെക്കേക്കര, ഫൊറോനാ വികാരി ഫാ.സോണി കരുവേലില്‍, വികാരി ഫാ. ടോണി നമ്പിശേരികളം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.