സഭയുടെ വിശുദ്ധീകരണമാണ് തിരുവചനവിരുന്നിന്റെ ലക്ഷ്യം; മേലുകാവുമറ്റം ബൈബിള്‍ കണ്‍വന്‍ഷന് തുടക്കം
Apr 15, 2025, 09:36 IST

മേലുകാവുമറ്റം: സഭയുടെ വിശുദ്ധീകരണമാണ് തിരുവചനവിരുന്നിന്റെ ലക്ഷ്യം എന്ന പ്രഖ്യാപനവുമായി അഞ്ചാമത് മേലുകാവുമറ്റം ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി. വികാരി ജനറാള്‍ മോണ്‍. ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
മേലുകാവിലും സമീപപ്രദേശങ്ങളിലുമുള്ള ആയിരങ്ങള്‍ ഒരുമിച്ചു കൂടിയ കണ്‍വന്‍ഷന്‍ 13 മുതല്‍ 16 വരെ വൈകുന്നേരങ്ങളില്‍ 3.30 മുതല്‍ ഒമ്പതു വരെ നടക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. സാംസണ്‍ ക്രിസ്റ്റിയും സംഘവും കണ്‍വന്‍ഷന്‍ നയിക്കും.
എല്ലാ ദിവസവും കണ്‍വന്‍ഷനുശേഷം നേര്‍ച്ച വിതരണം ഉണ്ടായിരിക്കും. വികാരി റവ. ഡോ. ജോര്‍ജ് കാരാംവേലില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് കണ്ടാപറമ്പത്ത് എന്നിവരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഒരുക്കി.