വെള്ളികുളം സണ്‍ഡേ സ്‌കൂളിലെ വിശ്വാസോത്സവം-ഹൈമാനുസാ ദ് മെല്‍സാ-വിശ്വാസ പ്രഖ്യാപന റാലിയോടെ സമാപിച്ചു

വെള്ളികുളം: വെള്ളികുളം സണ്‍ഡേ സ്‌കൂള്‍വിദ്യാര്‍ഥികളുടെ ഒരാഴ്ച നീണ്ടു നിന്ന വിശ്വാസോത്സവം-ഹൈ മാനുസാ ദ് മെല്‍സാ-വിശ്വാസ പ്രഖ്യാപന റാലിയോടെ സമാപിച്ചു.കുട്ടികള്‍ക്ക് ആത്മീയവും മാനസികവുമായി ഉണര്‍വ്വ് നല്‍കുന്നതും ബഹുവിധ കഴിവുകളെ കണ്ടെത്തുവാന്‍ സഹായിക്കുന്നതുമായ പരിശീലന പരിപാടികളായിരുന്നു വിശ്വാസോത്സവത്തിന് ഉണ്ടായിരുന്നത്.
'ലഹരി വിമുക്ത നാടും നാളെയുടെ സ്വപ്നങ്ങളും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളായിരുന്നു വിശ്വാസോത്സവത്തില്‍ നടത്തിയത്. ലഹരി വിരുദ്ധ എക്‌സിബിഷന്‍, ലഹരി വിരുദ്ധ റാലിഎന്നിവ നടത്തി.
പ്രസംഗം, സംഗീതം, ബൈബിള്‍ അധിഷ്ഠിതമായ മത്സരങ്ങള്‍, സ്‌കിറ്റ്, ലോഗോസ് ക്വിസ്, വിശുദ്ധരെ പരിചയപ്പെടുത്തല്‍, ആക്ഷന്‍ സോങ്, ബൈബിള്‍ വചന പരീക്ഷ തുടങ്ങിയ വിവിധ കലാ മത്സരങ്ങളും കായിക മത്സരങ്ങളും നടത്തപ്പെട്ടു.
സമാപന ദിനത്തില്‍ ഹൗസ് അടിസ്ഥാനത്തില്‍ വിശ്വാസ പ്രഖ്യാപന റാലി നടത്തി.വിശ്വാസത്തിന്റെ സമാപന സമ്മേളനത്തില്‍ വികാരി ഫാ.സ്‌കറിയ വേകത്താനം മീറ്റിങ്ങില്‍ അധ്യക്ഷത വഹിച്ചു ഹെഡ്മാസ്റ്റര്‍ ജോമോന്‍ ജോര്‍ജ് കടപ്‌ളാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജേക്കബ് താന്നിക്കപ്പാറ അനുഗ്രഹ പ്രഭാഷണം നടത്തി.
പന്ത്രണ്ടാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് യാത്രയപ്പ് നല്‍കി. സണ്‍ഡേ സ്‌കൂളിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ യഥാക്രമം ബ്ലൂ ഹൗസ്, ഗ്രീന്‍ ഹൗസ് , റെഡ് ഹൗസ് കാര്‍ക്ക് സമ്മാനം നല്‍കി.
ജോസഫ് കടപ്ലാക്കല്‍, അനീഷ് കൊള്ളികൊളവില്‍ സിസ്റ്റര്‍ ട്രീസാ മരിയ അരയത്തുംകര, സിസ്റ്റര്‍ ഷാനി താന്നിപ്പൊതിയില്‍, സിസ്റ്റര്‍ ഷാല്‍ബി, അല്‍ഫോന്‍സ ചിറ്റേത്ത്, സിനി വളയത്തില്‍,സ്റ്റെഫി മൈലാടൂര്‍ ,ആല്‍ബിന്‍ തോട്ടപ്പള്ളല്‍, മെറീന കടപ്ലാക്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.