ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിവിധ ഇടവക മിഷന്‍  കേന്ദ്രങ്ങളില്‍ വിശുദ്ധ വാരത്തിന് തുടക്കം 

 
42

ബിര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വിവിധ ഇടവക പ്രൊപ്പോസഡ് മിഷന്‍ കേന്ദ്രങ്ങളില്‍ വിശുദ്ധ വാരത്തിന് തുടക്കമായി.

ഓശാനാ തിരുനാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. രൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ ആയിരക്കണക്കിന് വിശാസികള്‍ പങ്കുചേര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്ബിക്കല്‍ പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.

കുരുത്തോലകളും വഹിച്ചുകൊണ്ട് മലയാള തനിമയാര്‍ന്ന വസ്ത്രങ്ങളും ധരിച്ച് ഓരോ മിഷന്‍ കേന്ദ്രങ്ങളുടെയും സമീപപ്രദേശത്തു കൂടി നൂറുകണക്കിന് വിശ്വാസികള്‍ നടത്തിയ ഭക്തി നിര്‍ഭരമായ പ്രദിക്ഷിണവും നടന്നു. വിശുദ്ധ വാര തിരുക്കര്‍മങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബര്‍മിംഗ്ഹാം ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും പ്രൊപ്പോസഡ് മിഷനുകളിലും വിശുദ്ധ വാര തിരുക്കര്‍മങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.

ഓശാനാ ഞായര്‍ മുതല്‍ ഉയിര്‍പ്പ് തിരുന്നാള്‍ വരെയുള്ള ദിവസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന തിരുക്കര്‍മങ്ങളുടെ സമയക്രമവും ദേവാലയങ്ങളുടെ മേല്‍വിലാസവും കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വൈദികരുടെ വിശദ വിവരങ്ങള്‍ രൂപത വെബ്സൈറ്റിലും ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് രൂപത പിആര്‍ഒ റവ. ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.

Tags

Share this story

From Around the Web