ആര്യങ്കാവ് രാജാത്തോട്ടം കുരിശുമല കയറി വിശ്വാസികള്‍
Apr 15, 2025, 11:29 IST

ആര്യങ്കാവ്: ചങ്ങനാശേരി അതിരൂപത കൊല്ലം ആയുര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ ആര്യങ്കാവ് രാജാത്തോട്ടം കുരിശുമല കയറി.
ഇന്നലെ ഉച്ചയ്ക്ക് ഫൊറോനയിലെ എല്ലാ പള്ളികളില്‍ നിന്നുമുള്ള വിശ്വാസികള്‍ ആര്യങ്കാവ് സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് രാജാതോട്ടം കുരിശുമലകയറ്റം അടിവാരം കുരിശടിയില്‍ നിന്നും ആരംഭിച്ചു.
ഭക്തി നിര്‍ഭരമായ കുരിശിന്റെ വഴി പ്രാര്‍ഥനയോടെ വൈദികരും സന്യസ്തരും വിശ്വാസികളും മലകയറി. തിരികെ അടിവാരത്ത് എത്തിയ തീര്‍ഥാടകര്‍ക്ക് നേര്‍ച്ചക്കഞ്ഞി നല്‍കി. ആര്യങ്കാവ് ഇടവക വികാരി ഫാ. ഫിലിപ്പ് തയ്യില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.