ലഹരിമാഫിയയ്‌ക്കെതിരേ പള്ളികള്‍ തോറും സൗഹൃദ ജാഗ്രതാകര്‍മ സമിതികള്‍; കത്തോലിക്കാ കോണ്‍ഗ്രസ് നടത്തിയ വിളംബരജാഥ സമാപിച്ചു

 
424

മണ്ണാര്‍ക്കാട്: കത്തോലിക്കാ കോണ്‍ഗ്രസിന്റെ 107-ാം ജന്മദിന വാര്‍ഷികാഘോഷം ഭാഗമായി നടക്കുന്ന മഹാറാലിയുടെയും സമുദായ സംഗമത്തിന്റെയും പ്രചരണപരിപാടിയുടെ ഭാഗമായി ഫൊറോന കത്തോലിക്കാ കോണ്‍ഗ്രസ് നടത്തിയ വിളംബരജാഥ സമാപിച്ചു.

ഫൊറോനയിലെ ഇടവകകളായ എടത്തനാട്ടുകര, അലനല്ലൂര്‍, തിരുവിഴാംകുന്ന്, കണ്ടമംഗലം, കാരാപ്പാടം, കുമരംപുത്തൂര്‍, ശ്രീകൃഷ്ണപുരം, കോട്ടപ്പുറം, പുല്ലിശേരി, മെഴുകുംപാറ, കൈതച്ചിറ, പെരിമ്ബടാരി ഫൊറാന പള്ളി തുടങ്ങി എല്ലായിടവകയിലും വിളംബരജാഥ എത്തി. 

ഫൊറാന പ്രസിഡന്റ് ബിജു മലയിലിന്റെ നേതൃത്വത്തില്‍ നടന്ന വിളംബരജാഥയുടെ സമാപനം പെരിമ്പടാരി പള്ളിയില്‍ ഫൊറോന ഡയറക്ടര്‍ ഫാ. രാജു പുളിക്കത്താഴെ ഉദ്ഘാടനം ചെയ്തു. 

കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന ഡയറക്ടര്‍ ഫാ. ലിവിന്‍ ചുങ്കത്ത് വിളംബരസന്ദേശം നല്‍കി. നാടിനെ നയിക്കേണ്ട യുവതലമുറയെ കാര്‍ന്നുതിന്നുന്ന ലഹരിമാഫിയയെ നിലയ്ക്കു നിര്‍ത്താന്‍ പള്ളികള്‍ തോറും എല്ലാ സംഘടനകളില്‍ നിന്നും ആളുകളെ ഉള്‍പ്പെടുത്തി സൗഹൃദ ജാഗ്രതാകര്‍മ സമിതികള്‍ രൂപികരിക്കുമെന്ന് ജാഥാക്യാപ്റ്റന്‍ ബിജു മലയില്‍ പ്രഖ്യാപിച്ചു. 

ഷിബു കാട്രുകുടിയില്‍, എലിസബത്ത് മുസോളിനി, ജോഷി മേലേടത്ത്, ബേബി മാവറയില്‍, ജോസ് കിഴക്കേല്‍ തുടങ്ങിയവര്‍ വിളംബരജാഥയ്ക്ക് നേതൃത്വം നല്കി.

Tags

Share this story

From Around the Web