കാക്കനാട് 12 വയസ്സുകാരി സൈക്കിളില്‍ നിന്ന് വീണ് മരിച്ച സംഭവം; സ്ഥലത്ത് പൊലീസ് പരിശോധന നടത്തി

 
KAKKANADU


കാക്കനാട്: എറണാകുളം കാക്കനാട് മാവേലിപുരത്ത് പന്ത്രണ്ടുകാരി സൈക്കിളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍, സ്ഥലത്ത് പൊലീസ് പരിശോധന.ഇന്നലെ വൈകിട്ടാണ് 12 വയസ്സുള്ള റിഹാന കാതറിനാണ് സൈക്കിള്‍ ചവിട്ടുന്നതിനിടെ കൈവരി ഇല്ലാത്ത റോഡില്‍ നിന്ന് താഴത്തേക്ക് വീണ് മരിച്ചത്.


സംരക്ഷണഭിത്തിയുടെ ഉയരം ഉള്‍പ്പെടെ പരിശോധിച്ചു. സംരക്ഷണ ഭിത്തി നിര്‍മാണത്തില്‍ നിന്ന് ഫ്‌ലാറ്റുടമകള്‍ ഒഴിഞ്ഞുമാറിയെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ആയിഷ കുറ്റപ്പെടുത്തി.

 ഒരുതവണ എസ്റ്റിമേറ്റ് എടുത്തെങ്കിലും തുക കൂടുതല്‍ എന്നു പറഞ്ഞ് ഫ്‌ലാറ്റ് ഉടമകള്‍ ഒഴിഞ്ഞുമാറി. പിന്നീട് അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍സിപ്പാലിറ്റി സ്വമേധയാ നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു. 

തുക വക ഇരുത്തിയിട്ടുണ്ടായിരുന്നുവെന്നും മഴയായതിനാലാണ് നിര്‍മാണത്തില്‍ കാലതാമസം വന്നതെന്നും കൗണ്‍സിലര്‍ പറഞ്ഞു.

വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്കാണ് പരുക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലംകുടിമുകള്‍ വിദ്യാജ്യോതി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് റിഹാന.

Tags

Share this story

From Around the Web