124 സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകളും 45 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും ഉടന്‍ നിരത്തിലേക്ക്
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ വീണ്ടും പുതിയ ചുവടുവയ്പ്പ്. നോണ്‍ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകളുടെ വന്‍ ശ്രേണി നിരത്തിലിറക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി.
ഒരു മാസത്തിനുള്ളില്‍ 124 ബസുകള്‍ പുതുതായി സര്‍വീസ് ആരംഭിക്കും. ഇവയില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ 20 എണ്ണം ശബരിമല സര്‍വീസിനുവേണ്ടിയാണ് ഉപയോഗിക്കുക.
സൂപ്പര്‍ഫാസ്റ്റിനേക്കാള്‍ സ്റ്റോപ്പുകള്‍ കുറവായ ഇവയുടെ ചാര്‍ജില്‍ 10 രൂപയുടെ വ്യത്യാസം ഉണ്ടാകും. സ്ഥിരമായി വരുമാനം ഉയര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസുകള്‍ പുറത്തിറക്കുന്നത്.
ഫാസ്റ്റ് പാസഞ്ചര്‍ ശ്രേണിയില്‍ 45 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും ഉടന്‍ നിരത്തിലിറങ്ങും. 60 സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകളും 20 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും രണ്ട് മാസം മുന്‍പ് രണ്ട് മാസം മുന്‍പ് പുറത്തിറക്കിയിരുന്നു.
പുതിയ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസുകള്‍ കൂടി നിരത്തിലെത്തുന്നതോടെ ശരാശരി പ്രതിദിന ടിക്കറ്റ് കലക്ഷന്‍ 9.30 കോടിക്ക് മുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
16ന് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.77 കോടി രൂപ നേടിയിരുന്നു.
അതേസമയം മൂന്നാറിലേക്ക് രണ്ടാമത്തെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസും ഉടന്‍ സര്‍വീസ് ആരംഭിക്കും. ഈ മാസം അവസാനത്തോടെ ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഒരുവര്‍ഷത്തിനുള്ളില്‍ മൂന്നാറിലെത്തിക്കുന്ന രണ്ടാമത്തെ ഡബിള്‍ ഡക്കര്‍ ആണിത്.