സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് 12 വിദ്യാര്‍ഥികള്‍ക്കു പരിക്ക്, അപകടം നടന്നത് എറണാകുളത്ത്

 
bus accident

കൊച്ചി: എറണാകുളം ഇലഞ്ഞി പഞ്ചായത്ത് ഓഫിസിനു സമീപം സ്‌കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് 12 വിദ്യാര്‍ഥികള്‍ക്കു പരിക്ക്.

ഇവരെ പിറവത്തേയും മോനിപ്പള്ളിയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.


ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്‌കൂളിലെ ബസും കടുത്തുരുത്തി പാഴുത്തുരുത്ത് എസ്‌കെപിഎസ് സ്‌കൂളിലെ ബസുമാണ് കൂട്ടിയിടിച്ചത്.

വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം വിദ്യാര്‍ഥികളെ വീട്ടിലേക്ക് മടക്കിക്കൊണ്ടു പോവുകയായിരുന്നു സ്‌കൂള്‍ ബസുകള്‍.

Tags

Share this story

From Around the Web