ഇറാനിലെ കെര്‍മന്‍ യൂണിവേഴ്‌സിറ്റിയില്‍ 12 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു; നടപടി സ്വീകരിക്കാതെ ഇറാനിലെ ഇന്ത്യന്‍ എംബസി
ഇറാന്‍: ഇറാനിലെ കെര്‍മന്‍ യൂണിവേഴ്‌സിറ്റിയില്‍ കേരളത്തില്‍ നിന്നുള്ള 12 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു.
എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് ഇറാനില്‍ പെട്ടുപോയിരിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് അടിയന്തരശ്രദ്ധ വേണമെന്നറിയിച്ച് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കേന്ദ്ര കേരള ഗവണ്‍മെന്റുകള്‍ക്ക് കത്തയച്ചു. ഇമെയില്‍ മുഖാന്തരമാണ് കത്തയച്ചത്.
വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക എന്നാണ് ആവശ്യം എന്നാല്‍ ഇറാനിലെ ഇന്ത്യന്‍ എംബസി സംഭവത്തില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
വിദ്യാര്‍ത്ഥികള്‍ക്ക് സംരക്ഷണം, സുരക്ഷിതമായ ഗതാഗതം, അടിയന്തര സഹായം എന്നിവ നല്‍കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ്, വിദേശകാര്യ മന്ത്രാലയം, കേരള ഗവണ്‍മെന്റ്, നോര്‍ക്ക, ടെഹ്റാനിലെ ഇന്ത്യന്‍ എംബസി എന്നിവ തമ്മില്‍ അടുത്ത ഏകോപനം ഉറപ്പാക്കുക.
വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ വിദ്യാഭ്യാസവും ഭാവി കരിയറും ശാശ്വതമാക്കുക. എന്നിവയും കത്തില്‍ പറയുന്നു.
ഇന്റര്‍നെറ്റ് വിച്ഛേദിച്ചതിനാല്‍ ആശയവിനിമയം നടത്താന്‍ സാധിക്കാത്ത സ്ഥിതിയിലാണിപ്പോള്‍. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളോട് വീടിനുള്ളില്‍ തന്നെ തുടരാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.