മധ്യപ്രദേശിൽ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 12 മരണം; പോലീസുകാർ ഉൾപ്പെടെ 29 പേർക്ക് പരിക്ക്

 
25262

ഗ്വാളിയാ‌ർ: മധ്യപ്രദേശിൽ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 12 മരണം. രണ്ട് പോലീസുകാർ ഉൾപ്പെടെ 29 പേർക്ക് പരിക്കേറ്റു. ഗ്വാളിയാറിലെ ശീതല മാതാ ക്ഷേത്രത്തിന് സമീപം നിന്നവർക്ക് ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. 

ഞായറാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം. നെല്ല് കയറ്റിവരികയായിരുന്ന ട്രക്ക് കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും പോലീസ് ചെക്ക് പോയിന്‍റ് തകർത്ത് തീർഥാടകർക്ക് ഇടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. അപകടത്തിൽ ക്ഷേത്രത്തിന്‍റെ ഗേറ്റും ചുറ്റുമതിലും തകർന്നു.

Tags

Share this story

From Around the Web