നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 12 തോക്കുകൾ പിടികൂടി; കൊണ്ടുവന്നത് പാര്‍ട്സുകളായി. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നാണ് എയർ റൈഫിളുകൾ പിടികൂടിയത്

 
nedumbasserry

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ നിന്നാണ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 12 തോക്കുകൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

റൈഫിളുകൾ അഴിച്ചുമാറ്റി (ഡിസ്മാന്റിൾ ചെയ്ത്) പല ഭാഗങ്ങളാക്കിയ നിലയിലായിരുന്നു. ഇവ വിൽപ്പനയ്ക്കായി എത്തിച്ചതാണോ അതോ സ്വന്തം ആവശ്യത്തിനാണോ എന്ന കാര്യത്തിൽ കസ്റ്റംസ് അന്വേഷണം നടത്തിവരികയാണ്.

 പിടികൂടിയ എയർ റൈഫിളുകൾ ഏത് ഇനത്തിൽപ്പെട്ടതാണെന്നും, ഇവ കൊണ്ടുവരാനോ ഉപയോഗിക്കാനോ ലൈസൻസ് ആവശ്യമുണ്ടോ എന്നും മനസ്സിലാക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. ദുബൈയില്‍ നിന്ന് എങ്ങനെയാണ് ഇവ മറച്ചുകടത്തി വിമാനത്തിൽ കയറ്റിയതെന്നതും അന്വേഷണ പരിധിയിൽ വരും.

Tags

Share this story

From Around the Web