തട്ടിക്കൊണ്ടുപോയിട്ട് 11 മാസം പിന്നിടുന്നു: നൈജീരിയന്‍ വൈദികനായി പ്രാര്‍ഥനയോടെ സറിയ രൂപത

 
father



തട്ടിക്കൊണ്ടുപോകപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ 11 മാസമായി തടവില്‍ കഴിയുന്ന വൈദികന്റെ സുരക്ഷിതമായ മോചനത്തിനായി പ്രാര്‍ഥനകള്‍ തുടരണമെന്ന ആഹ്വാനവുമായി നൈജീരിയയിലെ സറിയ കത്തോലിക്കാ രൂപത. 

നവംബര്‍ രണ്ട് തിങ്കളാഴ്ച പുറത്തുവിട്ട സന്ദേശത്തില്‍ ആണ് ഫാ. ഇമ്മാനുവല്‍ എസേമയ്ക്ക് വേണ്ടിയുള്ള പ്രാര്‍ഥന ശക്തമാക്കണം എന്ന് രൂപതാധികൃതര്‍ വിശ്വാസികളോട് ആവശ്യപ്പെട്ടത്.

2025 ഡിസംബര്‍ രണ്ടിന് രാത്രി റൂമിയിലെ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ പള്ളിയിലുള്ള തന്റെ വസതിയില്‍ നിന്ന് അക്രമികള്‍ ഫാ. ഇമ്മാനുവല്‍ എസേമയെ തട്ടികൊണ്ട് പോകുകയായിരുന്നു. ''ദയവായി അദ്ദേഹത്തിനായി പ്രാര്‍ഥിക്കുന്നത് തുടരുക,'' എന്ന് നൈജീരിയന്‍ രൂപത അഭ്യര്‍ഥിച്ചു. കഴിഞ്ഞ 11 മാസമായി വൈദികന്‍ തടവില്‍ കഴിയുകയാണെന്നും ആശങ്കയോടെ രൂപത ഓര്‍മിപ്പിച്ചു.

കത്തോലിക്കാ വൈദികര്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് നൈജീരിയ കടന്നു പോകുന്നത്. ഒക്ടോബര്‍ 16-ന് ഒതുക്‌പോ (ഛൗേസുീ) കത്തോലിക്കാ രൂപതയിലെ വൈദികരിലൊരാളായ ഫാ. ജോണ്‍ ഇനലെഗ്വു ഒറ്റാച്ചെയെ തട്ടികൊണ്ട് പോയിരുന്നു. എന്നാല്‍ അഞ്ചു ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം മോചിതനായി.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള ഈ രാജ്യത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നു എന്ന് ആരോപിക്കപ്പെടുന്ന ബോക്കോ ഹറാം  തീവ്രവാദി സംഘത്തിന്റെ അക്രമങ്ങള്‍ 2009 മുതല്‍ രാജ്യത്തിന് വലിയൊരു വെല്ലുവിളിയാണ്.

 ക്രൈസ്തവരും മിഷനറിമാരും വൈദികരും വലിയ തോതില്‍ ഇവരുടെ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. ഇത് കൂടാതെ ഫുലാനി തീവ്രവാദികളും നിലവിലെ സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്ക് രൂക്ഷമായ സുരക്ഷാ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്.

Tags

Share this story

From Around the Web