നിരത്തുകള്‍ കീഴടക്കാന്‍ കെഎസ്ആര്‍ടിസിയുടെ 100 പുത്തന്‍ ബസുകള്‍

 
ksrtc


തിരുവനന്തപുരം:നിരത്തുകള്‍ കീഴടക്കാന്‍ കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകള്‍. 100 ഓളം ബസുകളാണ് നിരത്തിലിറങ്ങാന്‍ തയാറായിട്ടുള്ളത്. 


ഈ മാസം 21 ന് ബസ്സുകളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ബസുകളുടെ വീഡിയോയും ചിത്രങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡ് ആണ്.


അത്യാധുനിക സംവിധാനങ്ങളോടെയാണ് നിരത്ത് കൈയടക്കാന്‍ കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകള്‍ എത്തുന്നത്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക്, പ്രീമിയം സീറ്റര്‍, സ്ലീപ്പര്‍, സീറ്റര്‍ കം സ്ലീപ്പര്‍ എന്നിങ്ങനെ വിവിധ സെഗ്മെന്റുകളിലായി നിരവധി പുതിയ ബസുകളാണ് കെഎസ്ആര്‍ടിസിയില്‍ എത്തിയിരിക്കുന്നത്. 

ദേശീയപതാക കളര്‍ തീമിലുള്ള ബോഡിയില്‍ കഥകളി ചിത്രം അലേഖനം ചെയ്താണ് സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍ ബസുകള്‍ എത്തിയിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനും വേറിട്ട നിറമാണ്.

ആഡംബര ഒട്ടും ചോരാതെയാണ് ദീര്‍ഘദൂര സീറ്റര്‍ ബസുകള്‍ ഒരുക്കിയിരിക്കുന്നത്. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരട്ട നിറത്തിലുള്ള ലെതര്‍ സീറ്റുകളാണ് ഇതിലുള്ളത്. 

ഓരോ സീറ്റുകളിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയും, ആംബിയന്റ് ലൈറ്റിങ്, ടിവി, സിസിടിവി ക്യാമറ തുടങ്ങിയ ഫീച്ചറുകളും പുതിയ ബസ്സില്‍ ഉണ്ട്.
 

Tags

Share this story

From Around the Web