അതെന്താ ഷാജിയേട്ടാ അങ്ങനൊരു ടോക്ക്? ഒൻപതരക്കൊല്ലം മുസ്ലിങ്ങൾക്ക് നഷ്ടമായത് പിടിച്ചെടുക്കാൻ യുഡിഎഫ് വരണമെന്ന കെ എം ഷാജിയുടെ ആവശ്യത്തിൽ കോൺഗ്രസിന്റെ നിലപാട് എന്താണ് ?- എഡിറ്റോറിയൽ
 

 
km shaji

കൊച്ചി: എം എൽ എമാരും മന്ത്രിമാരും കൂടുക മാത്രമല്ല മുസ്ലിം സമുദായത്തിന് കഴിഞ്ഞ ഒൻപത് വർഷം നഷ്ടമായ ആനുകൂല്യങ്ങൾ കൂടി നേടാനാണ് യുഡിഎഫ് അധികാരത്തിലെത്തേണ്ടതെന്ന മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ പ്രസ്താവന വന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ഈ വിഷയത്തിൽ യുഡിഎഫ് നേതാക്കൾക്ക് മിണ്ടാട്ടമില്ല. സമൂഹത്തിൽ ക്യത്യമായ വിഭാഗീയത സൃഷ്ടിക്കുന്നു എന്നത് വ്യക്തമായിട്ടും നേതൃത്വം മൗനം തുടരുകയാണ്.

ദുബായ് കെ എം സി സി കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഷാജി വിവാദ പ്രസംഗം നടത്തിയത്. യുഡിഎഫ് അധികാരത്തിൽ വരേണ്ടത് മുസ്ലിം സമുദായത്തിന് അത്യാവശ്യമെന്ന് ഷാജി പറഞ്ഞു.

മുൻ കാലങ്ങളിൽ യുഡിഎഫ് അധികാരത്തിൽ ഇരുന്നപ്പോൾ മുസ്ലിം സമുദായം അഹിത മായി പലതും നേടിയത് ഇത്തരത്തിലായിരുന്നു എന്നത് ഇതോടെ വ്യക്തമാകുകയാണ്. 80: 20 സംവരണവും ന്യൂനപക്ഷ സ്കോളർഷിപ്പുകൾ കൂടുതൽ കയ്യടക്കിയതും വ്യക്തമാണ്.

ഇത്തവണ അധികാരത്തിൽ വന്നാലും കൂടുതൽ മന്ത്രി സ്ഥാനം നേടുമെന്നത് ഷാജിയുടെ വാക്കുകളിൽ വ്യക്തം. യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ് ഷാജിയുടെ പ്രസ്താവനയിൽ ഇനിയും പ്രതികരിച്ചിട്ടില്ല.

ചെയർമാൻ വി ഡി സതീശനും കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫും ഇക്കാര്യത്തിൽ പ്രതികരിച്ചേ മതിയാകൂ. യുഡിഎഫ് ഭരിക്കുന്നത് മുസ്ലിം സമുദായത്തിന് വേണ്ടി മാത്രമോ എന്ന് കോൺഗ്രസ് പറയണം.

മുസ്ലിം സമുദായത്തിന് വേണ്ടി ആണ് യുഡിഎഫ് അധികാരത്തിൽ വരേണ്ടത് എങ്കിൽ ക്രൈസ്തവരുടെയും ഹൈന്ദവരുടെയും വോട്ട് ഇനി വേണ്ട എന്ന് കോൺഗ്രസ് തുറന്ന് പറയണം. പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കണം. വ്യക്തമാക്കിയേ പറ്റൂ.

Tags

Share this story

From Around the Web