നിന്നെത്തന്നെ എളിമപ്പെടുത്താൻ തുടങ്ങിയ ദിവസം മുതൽ നിന്റെ പ്രാർത്ഥന കേൾക്കപ്പെട്ടിരിക്കുന്നു. പ്രഭാത പ്രാർത്ഥന

 
 jesus christ-66

പരിശുദ്ധനായ ഞങ്ങളുടെ നല്ല ദൈവമേ...

ഈ ദിവസത്തെ ദാനമായി നൽകിയ അങ്ങയുടെ കാരുണ്യത്തിന് ആരാധനയും സ്തുതിയും പുകഴ്ച്ചയും. സന്തോഷത്തിലും സങ്കടത്തിലും. ഞങ്ങളുടെ ജീവിതത്തിലെ വലുതും ചെറുതുമായ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാൻ സമയം കണ്ടെത്തി അങ്ങയുടെയരികിൽ വന്നണഞ്ഞിരുന്ന ഒരു കാലത്തിൽ നിന്നും തിരക്കുകളിലേക്ക് വഴിമാറി നടന്നു തുടങ്ങിയപ്പോൾ അങ്ങയെക്കാളധികമായി മറ്റു പലരും. മറ്റു പലതും ഞങ്ങളുടെ ഹൃദയസ്ഥാനം കൈയ്യടക്കി.

അങ്ങയോടു പറയാൻ മറക്കുന്നതും മടിക്കുന്നതുമായ രഹസ്യസ്വഭാവങ്ങൾ ഞങ്ങളിലുമുണ്ടായി.ചൊല്ലിപ്പഠിച്ചും. അറിഞ്ഞനുഭവിച്ചും ബാല്യം മുതൽ അങ്ങ് ഞങ്ങളെ വിട്ടുപിരിയാത്ത കൂട്ടാണെന്നു വിശ്വസിച്ചിരുന്ന ഞങ്ങളിൽ നിന്നും വിശ്വാസതീഷ്ണതയും ദൈവാശ്രയബോധവുമൊക്കെ കൈമോശം വന്നു തുടങ്ങി.

ഈശോയേ... എല്ലാം നഷ്ടപ്പെട്ടു. ഞങ്ങൾ അങ്ങിൽ നിന്നും ഒരുപാട് അകന്നു പോയി എന്ന നിരാശയിലേക്ക് താഴ്ത്തപ്പെടാതെ അങ്ങ് ഞങ്ങളുടെ വിശ്വാസത്തെ നവീകരിക്കേണമേ. ഞങ്ങളുടെ ഹൃദയങ്ങളെ തിന്മയുടെ എല്ലാ ലോകതന്ത്രങ്ങളിൽ നിന്നും അകറ്റുകയും. ഈ നിമിഷം മുതൽ മരണം വരെ അങ്ങിൽ വിശുദ്ധമായി കാത്തു കൊള്ളുകയും ചെയ്യണമേ...

വിശുദ്ധ യൗസേപ്പിതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web