നിങ്ങള്‍ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ്‌ അറിയുന്നു.  പ്രഭാത പ്രാർത്ഥന

 
Jesus

സർവ്വശക്തനായ ഞങ്ങളുടെ നല്ല ദൈവമേ... ഞങ്ങളുടെ പാദങ്ങൾക്കു വിളക്കും പാതയിൽ പ്രകാശവുമായവനേ. ഈ പ്രഭാതത്തിൽ പൂർണ ഹൃദയത്തോടെ ഞങ്ങളിതാ അങ്ങയെ ആരാധിച്ചു വണങ്ങുന്നു.

പലപ്പോഴും ഞങ്ങളുടെ കുടുംബബന്ധങ്ങളിലും സൗഹൃദങ്ങളിലും അസ്വസ്ഥതകൾ പെരുകുന്നതും ബന്ധങ്ങൾ ബന്ധനങ്ങളായി ഞങ്ങൾക്കനുഭവപ്പെടുന്നതും അഭിപ്രായവ്യത്യാസങ്ങളും സ്നേഹക്കുറവുകളും ഞങ്ങളുടെ ബന്ധങ്ങളെ നിയന്ത്രിക്കുമ്പോഴല്ല. ഹൃദയങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമ്പോഴാണ്.

സ്നേഹനാഥാ... ഞങ്ങളിൽ കനിയണമേ. ഹൃദയങ്ങളെ അറിയുന്ന കർത്താവേ... ഞങ്ങളുടെ ഹൃദയബന്ധങ്ങളെ വിശുദ്ധീകരിക്കണമേ. പരസ്പരമുള്ള ഐക്യത്തിലും യോജിപ്പിലും ആഴപ്പെടാനും. ഉത്തമമായ വിശ്വാസമൂല്യങ്ങളിൽ ശ്രദ്ധയുള്ളവരാകാനും ഞങ്ങളെ അനുഗ്രഹിക്കണേ.

ഞങ്ങൾക്കു ചുറ്റും ചേർത്തു വച്ചിരിക്കുന്ന ജീവിതങ്ങളെ സ്വന്തമായി കരുതി സ്നേഹിക്കാനും. എല്ലാവരോടുമുള്ള സമാധാനത്തിൽ പുലരാനും ആവശ്യമായ കൃപ നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമേ... ഈശോയുടെ ദിവ്യഹൃദയമേ... അങ്ങിൽ മാത്രം എന്റെ ഭാഗ്യം മുഴുവൻ കണ്ടെത്തുവാൻ കൃപ ചെയ്യണമേ... ആമേൻ

Tags

Share this story

From Around the Web