ഒരുക്കമുള്ള ഹൃദയം അങ്ങ് എനിക്കുതരുമ്പോള്‍ ഞാന്‍ അങ്ങയുടെപ്രമാണങ്ങളുടെ പാതയില്‍ഉത്‌സാഹത്തോടെ ചരിക്കും. പ്രഭാത പ്രാർത്ഥന

സകലത്തിന്റെയും സൃഷ്ടാവും പരിപാലകനുമായ ദൈവമേ... ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. അങ്ങു ഞങ്ങൾക്കു കനിഞ്ഞു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഹൃദയം നിറഞ്ഞർപ്പിക്കുന്ന നന്ദിയും സ്തുതിയും. ജീവിതത്തിലുടനീളം അവിടുത്തോടുള്ള ഭക്തിയിലും വിശ്വാസത്തിലും നിലനിന്നു പോരുമ്പോഴോ.
അനുദിന പ്രാർത്ഥനകളിലും മറ്റു ഭക്താനുഷ്ടാനങ്ങളിലും സജീവമായി പങ്കുചേരുമ്പോഴോ മാത്രമല്ല. ആർക്കും ഇടർച്ചക്കു കാരണമാകാത്ത സ്വഭാവശീലങ്ങളിലൂടെയും.
നിർദോഷമായ സംസാരരീതികളിലൂടെയും. ആരെയും തെറ്റിദ്ധരിപ്പിക്കാത്ത പെരുമാറ്റങ്ങളിലൂടെയുമാണ് പലപ്പോഴും ഞങ്ങൾ വിലയിരുത്തപ്പെടുന്നതെന്നും. മറ്റുള്ളവരുടെ മുൻപിൽ ഞങ്ങളുടെ വിശ്വാസജീവിതം കൂടുതൽ പ്രഘോഷിക്കപ്പെടുന്നതെന്നുമുള്ള യാഥാർഥ്യം പലപ്പോഴും ഞങ്ങൾ തിരിച്ചറിയാതെ പോകുന്നു.
കർത്താവേ... അങ്ങയുടെ ഹിതം അനുവർത്തിക്കുന്നവരാകാൻ ഞങ്ങളെ പഠിപ്പിക്കണമേ. ജീവിതം മുഴുവൻ അങ്ങയുടെ പാതയിലും പ്രകാശത്തിലും പ്രശോഭിക്കേണ്ടതിന് നേരായ വഴികളിലൂടെ ഞങ്ങളെ നയിക്കുകയും.
നന്മയുടെ മാർഗങ്ങളും ലക്ഷ്യങ്ങളും ഞങ്ങൾക്കു പകർന്നു നൽകുകയും ചെയ്യണമേ. എല്ലാറ്റിലുമുപരി ഈ ലോകത്തിൽ അവിടുത്തേക്കു പ്രീതികരമായി ജീവിക്കാനും കുറ്റമറ്റ ദൈവമക്കളായിരിക്കാനുമുള്ള കൃപയും സഹായവുമേകി അവിടുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ... സഹന പുത്രി വിശുദ്ധ അൽഫോൻസാമേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ