അവിടുന്ന് എന്നെ പരീക്ഷിച്ചു കഴിയുമ്പോൾ സ്വർണം പോലെ ഞാൻ പ്രകാശിക്കും. പ്രഭാത പ്രാർത്ഥന

പരമ പരിശുദ്ധനായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിലും നന്ദിയോടെ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ആരാധിക്കുന്നു. പ്രാർത്ഥനയുടെ ഉണർവിലും ഉത്സാഹത്തിലും അങ്ങയെ തേടുന്നു.
അവിടുത്തെ കൃപയുടെ സമൃദ്ധിക്കൊത്ത് ഞങ്ങളെ നയിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേ. ജീവിക്കുന്ന ഓരോ നിമിഷവും വിശ്വാസത്തിലും.
ശരണത്തിലും ദൈവത്തിലാശ്രയിക്കാൻ പരിശ്രമിച്ചിട്ടും ഞങ്ങളുടെ അനുദിനജീവിതത്തിലെ കഷ്ടപ്പാടുകളും. അലച്ചിലുകളും ഞങ്ങളെയേറെ ക്ഷീണിതരാക്കുമ്പോഴും. ദുഃഖങ്ങളും ഭാരങ്ങളും നിമിത്തം ഞങ്ങളേറെ തളർന്നു തുടങ്ങുമ്പോഴും ഞങ്ങളിലെ നിസഹായരായ മനുഷ്യർ ഈ സഹനങ്ങളെ ഞങ്ങളിൽ നിന്നും നീക്കിക്കളയണമേ എന്നു അറിയാതെ പ്രാർത്ഥിച്ചു പോകാറുണ്ട്.
കർത്താവേ... ഒരുനാളും അങ്ങു ഞങ്ങളിൽ നിന്നും അകന്നിരിക്കരുതേ. ഏറെ കരുണയോടെ ഞങ്ങളുടെ ആത്മാവിൽ ധൈര്യം പകർന്നു ശക്തിപ്പെടുത്തണമേ.
പ്രതികൂലങ്ങളുടെ കൊടുങ്കാറ്റു ശമിക്കുന്നതുവരെയും അങ്ങു ഞങ്ങളെ താങ്ങി നിർത്തുകയും അവിടുത്തെ ശക്തിയിലും കൃപയിലും ഞങ്ങളുടെ വിശ്വാസത്തിനു സ്ഥിരതയും. പ്രത്യാശയിൽ നവജീവനുമേകി അനുഗ്രഹിക്കുകയും ചെയ്യണമേ...
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ... ആമേൻ