നിന്റെ യൗവനം കഴുകന്റേതുപോലെ നവീകരിക്കപ്പെടാന്‍വേണ്ടി, നിന്റെ ജീവിതകാലമത്രയും നിന്നെ സംതൃപ്‌തനാക്കുന്നു. പ്രഭാത പ്രാർത്ഥന

 
 jesus christ-57

ഞങ്ങളുടെ ദൈവമായ കർത്താവേ... ഈ പ്രഭാതത്തിലും അധരങ്ങളിലെ സ്തുതി കീർത്തനങ്ങളോടെയും. പൂർണമായ ഹൃദയാർപ്പണത്തോടെയും അങ്ങയുടെ നാമത്തെ ഞങ്ങൾ മഹത്വപ്പെടുത്തുന്നു.

ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും സൗഹൃദവലയങ്ങളുമൊക്കെ ഉണ്ടായിരുന്നിട്ടും ഒന്നും പ്രയോജനപ്പെടുത്താനാവാതെ അത്രമേൽ പ്രിയപ്പെട്ടവരുടെ ജീവനും ജീവിതവുമൊക്കെ കണ്മുൻപിൽ നഷ്ടപ്പെട്ടു പോകുന്നത് പലപ്പോഴും നിസ്സഹായതയോടെ ഞങ്ങൾക്കു നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ട്.

എന്നിട്ടും ക്ഷണികമായ ജീവിതസൗഭാഗ്യങ്ങൾക്കു വേണ്ടിയുള്ള ഞങ്ങളുടെ ആഗ്രഹങ്ങൾക്കും. ജീവിതസുഖങ്ങളോടുള്ള ഞങ്ങളുടെ ആകർഷണങ്ങൾക്കും ഒരു മാറ്റവും സംഭവിക്കുന്നില്ല.

കർത്താവേ... ഞങ്ങളെ രക്ഷിക്കണമേ. ദൈവേഷ്ട പ്രകാരം സ്വയം വിശുദ്ധീകരിക്കപ്പെടാനുള്ള കൃപയ്ക്കായി ഞങ്ങളിതാ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ജീവിതത്തിലെ നിസാരതകളെ തിരിച്ചറിയാനും. അനുവദിക്കപ്പെട്ട അനുഗ്രഹങ്ങൾക്ക് എന്നും നന്ദിയുള്ളവരായിരിക്കാനും ഞങ്ങളെ സഹായിക്കണമേ.

എല്ലാറ്റിലുമുപരി സ്വയം പരിത്യജിക്കുന്ന ജീവിതസന്തോഷങ്ങളിലൂടെയും. തിരിച്ചറിയപ്പെടുന്ന യാഥാർഥ്യങ്ങളിലൂടെയും സാധ്യമായ ഉപവിപ്രവൃത്തികൾ ചെയ്തു കൊണ്ട് അങ്ങയെ മഹത്വപ്പെടുത്താനുള്ള അനുഗ്രഹമരുളുകയും ചെയ്യണമേ... കുരിശുമരണം വരെയും അനുസരിച്ച ഈശോയുടെ തിരുഹൃദയമേ... എൻ്റെ മേൽ കൃപയായിരിക്കണമേ... ആമേൻ

Tags

Share this story

From Around the Web