അങ്ങയുടെ വിധികള്‍ മഹത്തമവും അവര്‍ണ്യവുമാണ്‌. അതിനാല്‍ ശിക്‌ഷണം ലഭിക്കാത്തവര്‍ വഴിതെറ്റിപ്പോകുന്നു.  പ്രഭാത പ്രാർത്ഥന

 
 jesus christ-64

പരമ പരിശുദ്ധനായ ഞങ്ങളുടെ നല്ല ദൈവമേ...

അങ്ങ് ഞങ്ങളുടെ പ്രാർത്ഥന ശ്രവിച്ചതിനാലും, എപ്പോഴും ശ്രവിക്കുന്നതിനാലും നന്ദി നിറഞ്ഞ ഹൃദയത്തോടെ ഈ പ്രഭാതത്തിലും ഞങ്ങളങ്ങയെ തേടുന്നു. ജീവിതത്തിൽ പലപ്പോഴും വാശിയോടെ. നിർബന്ധം പിടിച്ച് ഞങ്ങൾ പല കാര്യങ്ങളും നേടിയെടുക്കാറുണ്ട്. ഞ ങ്ങളുടെ സഹോദരന്മാർക്ക് കൂടി പകുത്തു കിട്ടേണ്ട അവകാശങ്ങളെ മാതാപിതാക്കളിൽ നിന്നും വാശിയോടെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോഴും.

അനുയോജ്യമല്ലാത്ത ഹൃദയബന്ധങ്ങളെ നേടിയെടുക്കാൻ ശ്രമിക്കുമ്പോഴും. ഞങ്ങളുടെ അയൽവാസികൾക്ക് അർഹതപ്പെട്ട അനുകൂല്യങ്ങളെ തടസ്സപ്പെടുത്തി അവ കൈവശപ്പെടുത്താൻ ശ്രമിക്കുമ്പോഴുമെല്ലാം അന്യായമായ ഞങ്ങളുടെ നിർബന്ധബുദ്ധിയുടെ വിജയം കൊണ്ട് കാരണങ്ങളില്ലാതെ തന്നെ ക്രൂശിക്കപ്പെടുന്നവരും വേദനിക്കുന്നവരുമുണ്ടെന്ന യാഥാർഥ്യം ഞങ്ങൾ തിരിച്ചറിയുന്നില്ല.

ഈശോയേ... ഞങ്ങളുടെ അന്യായമായ സ്വാർത്ഥനേട്ടങ്ങൾക്കു വേണ്ടി മറ്റുള്ളവർക്ക്‌ അവകാശമുള്ള നന്മകളെ നിഷേധിച്ചു കൊണ്ട് ആരുടെയും മനമുരുകുന്ന വേദനയ്ക്ക് ഒരിക്കലും ഞങ്ങൾ കാരണമാകാതിരിക്കട്ടെ. മറ്റുള്ളവർക്ക് അർഹതപ്പെട്ട നന്മയെ നിഷേധിക്കുന്നവൻ ദൈവ തിരുമുൻപിൽ കുറ്റക്കാരനായി വിധിക്കപ്പെടുക തന്നെ ചെയ്യുമെന്ന സത്യം ഇനിയെങ്കിലും ഞങ്ങൾ തിരിച്ചറിയട്ടെ നാഥാ...

അർഹിക്കാത്ത അനുഗ്രഹങ്ങൾക്കു വേണ്ടി വാശി പിടിക്കാതെ ഞങ്ങളുടെ ഇഷ്ടമല്ല. അങ്ങയുടെ ഇഷ്ടം മാത്രം ഞങ്ങളുടെ ജീവിതത്തിൽ നിറവേറട്ടെ എന്ന നിഷ്കളങ്കമായ പ്രാർത്ഥനയുടെ പരിശുദ്ധിയായി ഞങ്ങളുടെ ജീവിതവും അങ്ങയുടെ കരങ്ങളിലേക്ക് ഉയർത്തപ്പെടട്ടെ...

സഹന പുത്രി വിശുദ്ധ അൽഫോൻസാമ്മേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web