മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും,അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക്‌ ഉറപ്പേകുന്നു. പ്രഭാത പ്രാർത്ഥന

 
JESUS 123

കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ... അനുഗ്രഹിക്കപ്പെട്ട ഈ നല്ല പ്രഭാതത്തിനായി ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. ഈ പുതിയ ദിവസത്തിലേക്ക് മിഴികൾ തുറക്കാൻ അവിടുന്ന് ഞങ്ങൾക്ക് കൃപ നൽകിയല്ലോ.

കർത്താവേ, ഇന്നത്തെ ഞങ്ങളുടെ യാത്രകളിൽ അങ്ങയുടെ വചനം ഞങ്ങൾ ഓർക്കുന്നു: "മരണത്തിന്റെ നിഴൽവീണ താഴ്‌വരയിലൂടെയാണു ഞങ്ങൾ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാൽ ഞങ്ങൾ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്ഡും ഞങ്ങൾക്ക് ഉറപ്പേകുന്നു."

ദൈവമേ, ഞങ്ങളുടെ ജോലിസ്ഥലത്തെയും തൊഴിൽ മേഖലയെയും ഇന്ന് ഞങ്ങൾ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ തൊഴിലിൽ നേരിടുന്ന എല്ലാ തടസ്സങ്ങളിലും, കഠിനമായ സമ്മർദ്ദങ്ങളിലും, അനിശ്ചിതത്വങ്ങളിലും അങ്ങയുടെ സാന്നിധ്യം ഞങ്ങൾക്ക് തണലായിരിക്കണമേ. പരാജയഭീതിയോ നിരാശയോ ഞങ്ങളെ പിടികൂടുമ്പോൾ, അവിടുന്ന് ഞങ്ങളുടെ കൂടെയുണ്ടെന്ന വചനം ഞങ്ങൾക്ക് വലിയ ധൈര്യം നൽകട്ടെ.

അങ്ങയുടെ വടിയും ദണ്ഡും ഞങ്ങളെ ശരിയായ തീരുമാനങ്ങളിലേക്ക് വഴിനടത്തട്ടെ. സഹപ്രവർത്തകരുമായും മേലധികാരികളുമായുമുള്ള ബന്ധങ്ങൾ സമാധാനപൂർണ്ണമാക്കണമേ. ഞങ്ങളുടെ അധ്വാനത്തെ അവിടുന്ന് അനുഗ്രഹിക്കുകയും, ഇന്ന് ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കൃത്യതയും വിജയവും പ്രധാനം ചെയ്യുകയും ചെയ്യണമേ. ഞങ്ങളുടെ ചിന്തകളും വാക്കുകളും പ്രവൃത്തികളും അങ്ങേക്ക് പ്രസാദകരമായിരിക്കട്ടെ... കളങ്കരഹിതയായ കന്യകയെ... നിഷ്ക്കളങ്കരായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ... ആമേൻ

Tags

Share this story

From Around the Web