നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്‌ജിച്ചു തലതാല്‌ത്തും; നിന്നോട്‌ ഏറ്റുമുട്ടുന്നവര്‍ നശിച്ച്‌ ഒന്നുമല്ലാതായിത്തീരും. പ്രഭാത പ്രാർത്ഥന
 

 
 jesus christ-65

കരുണ നിറഞ്ഞ ഞങ്ങളുടെ നല്ല ദൈവമേ... അങ്ങു ഞങ്ങളിൽ ചൊരിഞ്ഞ എല്ലാ ദാനങ്ങൾക്കും നന്ദി പറയാനും ഏറ്റവുമധികം മനോശരണത്തോടെ അങ്ങയിൽ അഭയം തേടാനും ഈ പുതിയ പ്രഭാതത്തിൽ അങ്ങു ഞങ്ങളെ കനിവോടെ അനുഗ്രഹിച്ചുവല്ലോ.

ജീവിതത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിലെ ചില പരീക്ഷകളിലും പരിശ്രമങ്ങളിലും പരാജയങ്ങളും വീഴ്ച്ചകളും സംഭവിക്കുമ്പോൾ ഞങ്ങളെക്കാളധികം അവർക്കു വേദനിക്കുന്നുണ്ടാവുമെന്നോർക്കാതെ ഏറ്റവുമധികം നിരാശയോടെ അവരെ കുറ്റപ്പെടുത്താനും കൂടുതൽ തളർത്താനുമാണ് പലപ്പോഴും ഞങ്ങൾ ശ്രമിക്കാറുള്ളത്.

കർത്താവേ... അവിടുത്തെ ശാന്തതയിലും സമാധാനത്തിലും ഞങ്ങളെ നിറയ്ക്കണമേ. അരികിലുള്ളവരെ മനസ്സിലാക്കാനും. അറിഞ്ഞു സ്നേഹിക്കാനും. കുറവുകളിൽ ചേർത്തു പിടിക്കാനും തക്കവിധം അനുകമ്പയുള്ളൊരു ഹൃദയം ഞങ്ങൾക്കു നൽകണമേ.

ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളിലും പ്രതീക്ഷകളിലും അവിടുത്തെ വിശുദ്ധ ഹിതം നിറവേറാനും. അതനുസരിച്ചു ഞങ്ങളുടെ മാർഗ്ഗങ്ങളും ലക്ഷ്യങ്ങളും പൂർണമായി അവിടുത്തോടൊപ്പം നയിക്കപ്പെടാനും കൃപ ചെയ്തരുളണമേ...

സഹന പുത്രിയായ വിശുദ്ധ അൽഫോൻസമ്മേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web