പരോപകാരവും നീതിയും പ്രവര്‍ത്തിക്കുന്നവര്‍ ജീവിതത്തിന്റെ പൂര്‍ണത ആസ്വദിക്കും. പ്രഭാത പ്രാർത്ഥന

 
 jesus christ-64

പരമ കാരുണ്യവാനായ ഞങ്ങളുടെ നല്ല ദൈവമേ... ഈ പ്രഭാതത്തിൽ അവിടുത്തെ സന്നിധിയിൽ പ്രാർത്ഥനയ്ക്കായി അണയുമ്പോൾ ഞങ്ങളുടെ സഹനങ്ങളെയും സന്തോഷങ്ങളെയും ഓർത്ത് നന്ദി പറഞ്ഞു കൊണ്ട് അങ്ങയെ ഞങ്ങൾ സ്തുതിച്ചാരാധിക്കുന്നു.

ജീവിതത്തിൽ ഞങ്ങൾക്കു ചുറ്റുമുള്ളവരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം രോഗങ്ങളോ കുറവുകളോ മൂലം വേദനിക്കുന്ന ഞങ്ങളുടെ വേണ്ടപ്പെട്ടവരെ ശുശ്രൂഷിക്കാൻ തയ്യാറാകുമ്പോഴും.

സമൂഹത്തിൽ നല്ലവരെന്നു ഭാവിക്കാൻ വേണ്ടി ദുഃഖദുരിതങ്ങളനുഭവിക്കുന്നവർക്കു നേരെ സഹായത്തിന്റെ കരങ്ങൾ നീട്ടുമ്പോഴും മനസ്സു നിറഞ്ഞൊന്നു സന്തോഷിക്കാനോ ! സ്വയം സംതൃപ്തരാവാനോ ! സാധിക്കാത്ത മടുപ്പും മന:ക്ലേശവുമാണ് പലപ്പോഴും ഞങ്ങളിൽ നിലനിന്നു പോരുന്നത്.

കർത്താവേ... ഞങ്ങളോട് കരുണ തോന്നണമേ. അവിടുത്തെ സന്നിധിയിൽ സ്വീകാര്യമാകുന്ന പരസ്നേഹത്തിലും കാരുണ്യപ്രവർത്തികളിലും ഹൃദയശുദ്ധിയോടെ വ്യാപരിക്കുവാൻ ഞങ്ങൾക്ക് കൃപ നൽകണമേ.

എല്ലാ ശുശ്രൂഷാ മനോഭാവങ്ങളിലും ഞങ്ങളെ എളിമപ്പെടുത്തുകയും.അവിടുത്തെ കരുണയും. മാർഗ്ഗനിർദേശവും. അനുഗ്രഹവും എന്നും എപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാവുകയും ചെയ്യണമേ...

നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച് അപേക്ഷിക്കേണമേ... ആമേൻ

Tags

Share this story

From Around the Web