കര്‍ത്താവിന്റെ നിയമങ്ങളെപ്പറ്റി ചിന്തിക്കുക; അവിടുത്തെ പ്രമാണങ്ങളെപ്പറ്റി സദാ ധ്യാനിക്കുക. അവിടുന്നു തന്നെയാണ് നിനക്ക് ഉള്‍ക്കാഴ്‌ച നല്‍കുന്നത്. പ്രഭാത പ്രാർത്ഥന
സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ...
ഈ മനോഹരമായ പ്രഭാതത്തിൽ സകല സൃഷ്ടിജാലങ്ങളോടും ചേർന്ന് ഞങ്ങളങ്ങയെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും.
അങ്ങയുടെ അവർണനീയമായ ദാനങ്ങൾക്ക് നന്ദിയർപ്പിക്കുകയും ചെയ്യുന്നു. ഒന്നിനെക്കുറിച്ചും ആകുലപ്പെടരുത് എന്നു തിരുവചനത്തിലൂടെ ധ്യാനിക്കാറുണ്ടെങ്കിലും അനുദിന ജീവിതത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ചിലപ്പോഴെങ്കിലും ഞങ്ങളെ നിരാശരും നിഷ്‌ക്രിയരുമാക്കി തീർക്കാറുണ്ട്.
ചുറ്റുമുള്ള പ്രിയപ്പെട്ടവരുടെ മുഖങ്ങളോർക്കുമ്പോഴുള്ള നിസ്സഹായത കൊണ്ടു മാത്രം തുടർന്നു കൊണ്ടു പോകുന്ന ജീവിതങ്ങളിലും.
നഷ്ടപ്പെടുത്തിക്കളഞ്ഞാൽ ജീവിക്കാൻ മറ്റു വഴികളില്ല എന്ന നിവൃത്തി കേടു കൊണ്ടു മാത്രം നിലനിന്നു പോകുന്ന ജോലി സാഹചര്യങ്ങളിലും അസംതൃപ്തമായ മനസ്സോടെ വീർപ്പു മുട്ടി കഴിയുന്നവരാണ് ഞങ്ങളിലേറെയും. ഞങ്ങളുടെ നല്ല ഈശോയേ... ജീവിതത്തിൽ ആകുലതകളും അരക്ഷിതാവസ്ഥകളുമുണ്ടാകുമ്പോൾ ഞങ്ങളെ തന്നെ നിയന്ത്രിക്കാനും. അങ്ങയിൽ പൂർണമായി ആശ്രയിക്കാനും ഞങ്ങളെ പഠിപ്പിക്കേണമേ.
എന്നുമെപ്പോഴും അങ്ങയിൽ അഭയം പ്രാപിക്കുന്ന ഞങ്ങളോട് അനുകമ്പ തോന്നുകയും. ഞങ്ങളുടെ എല്ലാ ധാരണകളെയും അതിജീവിക്കുന്ന അങ്ങയുടെ സ്നേഹപൂർവ്വമായ സമാധാനത്തിന്റെ തികവിൽ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്യണമേ... കാന്റിയിലെ വിശുദ്ധ ജോണ്‍... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ