അവിടുത്തെ സന്ദര്‍ശനത്തില്‍ അവര്‍ പ്രശോഭിക്കും, വയ്‌ക്കോലില്‍ തീപ്പൊരിയെന്നപോലെ അവര്‍ കത്തിപ്പടരും. പ്രഭാത പ്രാർത്ഥന
വാഗ്ദാനങ്ങളിൽ വിശ്വസ്തനും, പ്രവർത്തികളിൽ കാരുണ്യവാനുമായ ദൈവമേ... ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. രക്ഷയുടെ പുതിയ വഴികളിലൂടെയും. പ്രത്യാശയിലൂടെയും ഓരോ നിമിഷവും ഞങ്ങളെ നയിക്കുന്ന അവിടുത്തെ കാരുണ്യത്തിനും പരിപാലനക്കും നന്ദി പറയുന്നു.
ജീവിതത്തിൽ ചിലപ്പോഴൊക്കെ ചിലരുടെ സങ്കടനേരങ്ങളിൽ അവരാഗ്രഹിക്കുന്ന ആശ്വാസമോ. അവർക്കാവശ്യമായ സഹായമോ ചെയ്തു കൊടുക്കുവാൻ കഴിവില്ലാതെ പോകുമ്പോഴല്ല.
അവർക്കു അർഹമായതു ലഭിക്കുമെന്ന് തീർച്ചയുള്ള ചില സഹായവഴികളെക്കുറിച്ചും. അവർക്കു മുന്നിൽ തുറക്കപ്പെടുമെന്ന് ഉറപ്പുള്ള വാതിലുകളെ കുറിച്ചും അറിവുണ്ടായിരുന്നിട്ടും അതിനെക്കുറിച്ച് അവരോടു പങ്കുവയ്ക്കാതെ പോകുമ്പോഴാണ് ചില പ്രവൃത്തികളും വിശ്വാസവും ഞങ്ങളിൽ തന്നെ നിർജ്ജീവമായി തീരുന്നത്.
കർത്താവേ... ഞങ്ങളുടെ ഉപേക്ഷകളെ പൊറുത്തരുളണമേ. വിശ്വാസത്തിലും പ്രവൃത്തിയിലും ഉചിതമായ നന്മകൾ ചെയ്യാൻ അവിടുന്നു ഞങ്ങളുടെ വഴിയും സത്യവും സഹായവുമായിരിക്കണമേ. ജീവിതത്തിന്റെ ഏതവസ്ഥയിലും ചുറ്റുമുള്ളവരോട് കരുണയും.
കരുതലുമുള്ളവരായിരിക്കാൻ ഞങ്ങളിൽ അവിടുത്തെ കൃപ നൽകുകയും ചെയ്യണമേ...
അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായെ... ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ... ആമേൻ