അവര്‍ എന്റെ കാലടികള്‍ക്കു വലവിരിച്ചു; എന്റെ മനസ്‌സിടിഞ്ഞുപോയിഅവര്‍ എന്റെ വഴിയില്‍ കുഴികുഴിച്ചു;അവര്‍ തന്നെ അതില്‍ പതിച്ചു. പ്രഭാത പ്രാർത്ഥന
 

 
 jesus christ-58

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... ഞങ്ങളുടെ സന്തോഷത്തിന്റെ കാരണമേ. എല്ലാ സ്തുതികൾക്കും പുകഴ്ച്ചക്കും ഏറ്റവും യോഗ്യനായവനേ. ഈ പ്രഭാതത്തിലും പൂർണ ഹൃദയത്തോടെ ഞങ്ങൾ അങ്ങയെ തേടുന്നു.

ഇന്നേ ദിവസം ഞങ്ങൾക്കേറ്റവും ആവശ്യമായ സഹായവും തുണയുമായി അങ്ങു ഞങ്ങളുടെ കൂടെയുണ്ടാവണേ. കൂട്ടായിരിക്കണേ. ജീവിതത്തിലെ കഷ്ടനഷ്ടങ്ങളുടെ ഇടുങ്ങിയ വഴികളും. തിക്താനുഭവങ്ങളുടെ ഞെരുക്കമുള്ള വാതിലുകളും ഞങ്ങളെ വല്ലാതെ ഭയപ്പെടുത്തുമ്പോൾ. ജീവിതത്തിലെ ഏറ്റവും വലിയ നിസ്സഹായവസ്ഥയിലാണ് ഞങ്ങളെന്നും.

സഹായത്തിന് ആരുമില്ലെന്നുമുള്ള അനാവശ്യ ഭീതിയുയരുമ്പോൾ. കർത്താവേ... ഇതുവരെ ഞങ്ങളെ കാത്തു പാലിച്ച അവിടുത്തെ കരുണയെ പോലും ഞങ്ങൾ സംശയിച്ചു തുടങ്ങുകയും.

എല്ലാം നന്മയ്ക്കായ് മാറ്റുന്ന അവിടുത്തെ പദ്ധതികളെക്കുറിച്ച് ചിന്തിക്കാനോ. അവിടുത്തെ കരങ്ങളിലേക്ക് പൂർണമായി ഞങ്ങളെ വിട്ടുനൽകാനോ കഴിയാത്ത വിധം വിശ്വാസം നഷ്ടപ്പെട്ട് ഞങ്ങൾ നിരാശരും നിരാശ്രയരുമായി തീരുകയും ചെയ്യുന്നു.

കർത്താവേ... ഞങ്ങളുടെ അഭയവും പ്രതീക്ഷയുമായവനേ. ഞങ്ങളെ സഹായിക്കാൻ വേഗം വരണമേ. സഹനങ്ങളിലും സന്തോഷങ്ങളിലും ഞങ്ങളുടെ ഹൃദയത്തെ അങ്ങിൽ മാത്രം ഉറപ്പിച്ചു നിർത്താനും. ഞങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്താനും കൃപയരുളണമേ.

അങ്ങു നൽകുന്ന സമാധാനത്തിലും പ്രത്യാശയിലും കൂടുതൽ കരുത്തുള്ളവരായി ജീവിക്കാൻ സ്വർഗത്തിൽ നിന്നുള്ള സഹായവും ആശ്വാസവും തന്നരുളി ഞങ്ങളെ നയിക്കുകയും ചെയ്യണമേ...

നിത്യസഹായ മാതാവേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ... ആമേൻ

Tags

Share this story

From Around the Web