വൃക്‌ഷങ്ങളുടെ വേരിനു കോടാലിവയ്‌ക്കപ്പെട്ടു കഴിഞ്ഞു. നല്ല ഫലം നല്‍കാത്ത വൃക്‌ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും. പ്രഭാത പ്രാർത്ഥന

 
 jesus christ-58

കരുണാമയനായ ഞങ്ങളുടെ നല്ല ദൈവമേ...

നീർച്ചാലിനരികെ നട്ടതും. യഥാകാലം ഫലം നൽകുന്നതും. ഇല കൊഴിയാത്തതുമായ വൃക്ഷം പോലെ ഞങ്ങളുടെ പ്രവർത്തികളും ഫലമണിഞ്ഞ് ജീവിതം മുഴുവൻ ഒരനുഗ്രഹമായി തീരാനുള്ള കൃപയ്ക്കു വേണ്ടി ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു.

ദൈവത്തെ സ്നേഹിക്കുന്നു എന്നവകാശപ്പെടുമ്പോഴും. അവിടുത്തെ സേവിക്കുന്നു എന്നഭിമാനിക്കുമ്പോഴും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ കിട്ടുന്ന അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാതെ ചിലപ്പോഴെങ്കിലും ഒരു കടമ നിർവഹിക്കുന്നതു പോലെ പ്രവർത്തിക്കുകയോ.

അല്ലെങ്കിൽ കഴിവിന്റെ പരമാവധി അങ്ങനെയുള്ള സാഹചര്യങ്ങളെ ഒഴിവാക്കുകയോ ആണ് ഞങ്ങൾ ചെയ്യാറുള്ളത്. ഞങ്ങൾ ദരിദ്രരും പാവപ്പെട്ടവരുമായി പോയി എന്ന മനോഭാവത്തോടെയും.

ഞങ്ങളുടെ കൈയ്യിൽ സമ്പത്തോ സമൃദ്ധിയോ ഉണ്ടാവുമ്പോൾ തീർച്ചയായും ഞങ്ങൾ മറ്റുള്ളവരെ സഹായിക്കും എന്ന അവകാശവാദത്തോടെയും ഇല്ലായ്മകളെ മുൻനിർത്തി ഞങ്ങളിലുള്ള കരുണയുടെ വാതിലുകളെ തുറക്കാൻ പലപ്പോഴും ഞങ്ങൾ മടിക്കുകയും ചെയ്യാറുണ്ട്..

ഞങ്ങളുടെ നല്ല ഈശോയേ. ഭൗതിക സമ്പത്തിനെക്കാളും ദൈവം വിലമതിക്കുന്നതും. ഒട്ടും കുറയാതെയും. ഒളിമങ്ങാതെയും ഞങ്ങളിലുള്ളതുമായ ആത്മീയസന്തോഷങ്ങളുടെ ഉറവിടമായ കരുണയുടെ വാക്കുകളെയും. അലിവുള്ള പുഞ്ചിരിയെയും. ആശ്വാസമാകുന്ന സാമീപ്യത്തെയും.

ആശ്രയമാകുന്ന ചുമലുകളെയും. ബലമാകുന്ന കരങ്ങളെയും ഫലപ്രദമായി ഉപയോഗിക്കാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ. അപ്പോൾ തന്റെ നീതിക്കൊത്ത വിധം പ്രദർശിപ്പിക്കപ്പെടുന്ന കരുണയുടെ കവാടം ഞങ്ങൾക്കു മുന്നിൽ തുറക്കപ്പെടുകയും.

അതിലൂടെ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കാനുള്ള ഭാഗ്യം ഞങ്ങൾക്കും സ്വന്തമാവുകയും ചെയ്യും... അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ...

ആമേൻ

Tags

Share this story

From Around the Web