അനുഗൃഹീതര്‍ എന്നു ജനതകള്‍ നിങ്ങളെ വിളിക്കും. നിങ്ങളുടെ ദേശം ആനന്ദത്തിന്റെ ദേശമാകും സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. പ്രഭാത പ്രാർത്ഥന

 
 jesus christ-63

സ്നേഹപിതാവായ ഞങ്ങളുടെ ദൈവമേ... ഈ പ്രഭാതത്തിൽ പ്രാർത്ഥനയിലൂടെയും ഹൃദയാർപ്പണത്തിലൂടെയും പൂർണമായി അവിടുത്തെ കരങ്ങളിൽ ഞങ്ങളെ സമർപ്പിക്കുമ്പോൾ ഓരോ നിമിഷവും ദൈവീക പദ്ധതികൾക്കനുസൃതമായി ജീവിക്കാനുള്ള അനുഗ്രഹം യാചിക്കുന്നു.

ജീവിതത്തിൽ പലപ്പോഴും പങ്കാളിയുടെയോ. മാതാപിതാക്കളുടെയോ. മക്കളുടെയോ. മേലധികാരികളുടെയോ ശരികൾക്കു മുൻപിൽ തോറ്റു കൊടുക്കാനും സ്വയം വിട്ടു നൽകാനും മടിക്കുമ്പോഴാണ് ഞങ്ങളുടെ മനസ്സ് ഒരു യുദ്ധക്കളമാകുന്നതും.

ജീവിതത്തിൽ അസ്വസ്ഥതകൾ പെരുകുന്നതും. ഈശോയേ ഞങ്ങളുടെ മനസ്സിന്റെ ഇരുണ്ട മേഖലകളിലേക്ക് അങ്ങയുടെ പ്രകാശത്തിന്റെ കിരണങ്ങൾ അയക്കേണമേ. അങ്ങ് മറ്റുള്ളവരിലൂടെ സംസാരിക്കുമ്പോൾ അതിലെ ശരികളെ തിരിച്ചറിയാനും അംഗീകരിക്കാനുമുള്ള വിവേകവും എളിമയും നൽകി ഞങ്ങളെ സഹായിക്കുകയും.

ഞങ്ങളെത്തന്നെയും മറ്റുള്ളവരെയും അംഗീകരിക്കാൻ സാധിക്കാത്ത നിമിഷങ്ങളിൽ അങ്ങയുടെ കരുണയിൽ പരിപൂർണമായി ശരണപ്പെട്ടു കൊണ്ട് നീതിയായതു പ്രവർത്തിക്കാൻ അനുഗ്രഹമരുളുകയും ചെയ്യണമേ... സഹന പുത്രി വിശുദ്ധ അൽഫോൻസാമ്മേ... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

Tags

Share this story

From Around the Web