കര്‍ത്താവിന്റെ സ്‌നേഹം ഒരിക്കലും അസ്‌തമിക്കുന്നില്ല;അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. പ്രഭാത പ്രാർത്ഥന
 

 
 jesus christ-66

സ്നേഹപിതാവായ ഞങ്ങളുടെ നല്ല ദൈവമേ... മനോഹരമായ ഒരു പുതിയ പ്രഭാതം കൂടി ഈ ഭൂമിയിൽ ഞങ്ങൾക്കനുവദിച്ചു നൽകിയ അവിടുത്തെ കാരുണ്യത്തിന് നന്ദി പറയുന്നു. ഇന്നേ ദിവസം ഏറ്റവും നന്നായി ജീവിക്കാനും പ്രവർത്തിക്കാനും അങ്ങു ഞങ്ങളെ സഹായിക്കണമേ.

ഒന്നൊഴിയാതെ ജീവിതത്തിലുണ്ടാകുന്ന ഓരോ പ്രതിസന്ധികളിലും. സങ്കീർണമായ ജീവിതപ്രശ്നങ്ങളിലും ഉചിതമായ ഒരു പരിഹാരം കണ്ടെത്താനാവാതെ ഞങ്ങൾ തളർന്നു നിന്നപ്പോഴും. ദൈവത്തിനു പോലും രക്ഷിക്കാൻ കഴിയില്ല എന്ന ചുറ്റുമുള്ളവരുടെ വാക്കുകളിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടു സർവ്വ പ്രതീക്ഷകളും അസ്തമിച്ചു ഞങ്ങൾ തകർന്നു പോയപ്പോഴും രക്ഷയുടെ സന്തോഷത്താൽ ഞങ്ങളെ വീണ്ടെടുത്തതും.

ഈ നിമിഷം വരെ ഞങ്ങളെ താങ്ങി നിർത്തിയതും അവിടുത്തെ കാരുണ്യം ഒന്നുമാത്രമായിരുന്നുവല്ലോ. കർത്താവേ... ഞങ്ങൾ പൂർണമായും അവിടുത്തേതാണ്. അനുദിനം ഞങ്ങൾക്കു വേണ്ടി എല്ലാം ചെയ്തു തരുന്ന അങ്ങയെ തന്നെ ഏറ്റവുമടുത്ത വിശ്വാസത്തോടെ നിരന്തരം വിളിച്ചപേക്ഷിക്കാനും.

പൂർണമായി അങ്ങയിൽ മാത്രം ആശ്രയിക്കാനും ഞങ്ങൾക്കു കൃപ നൽകണമേ. അങ്ങയുടെ കരം ഞങ്ങളോടു കൂടെ നിത്യവും ഉണ്ടായിരിക്കുകയും. എല്ലാ ആപത്തനർത്ഥങ്ങളിലും എന്നും എപ്പോഴും അവിടുന്നു ഞങ്ങളുടെ സുനിശ്ചിതമായ തുണയായിരിക്കുകയും ചെയ്യണമേ... ദാവീദിന്റെ കോട്ടയായ മറിയമേ... നാരകീയ ശക്തിയോടുള്ള പോരാട്ടത്തിൽ ഞങ്ങൾക്കു നീ അഭയമാകേണമേ... ആമേൻ

Tags

Share this story

From Around the Web