എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കർത്താവു നിറവേറ്റും. കർത്താവേ. അവിടുത്തെ കാരുണ്യം അനന്തമാണ്. പ്രഭാത പ്രാർത്ഥന

 
 jesus christ-63

ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയേ... ഈ നിമിഷം വരെ അങ്ങു കനിഞ്ഞു നൽകിയ പരിപാലനക്ക് നന്ദി പറയുന്നതിനോടൊപ്പം ഞങ്ങളിൽ നിന്നും വന്നു പോയ വീഴ്ച്ചകളെയോർത്ത് മാപ്പു ചോദിക്കുകയും ചെയ്യുന്നു.

ഞങ്ങൾ എന്തായിരിക്കുന്നുവോ അത് അവിടുത്തെ കൃപയാലാണെന്നും അങ്ങിലുള്ള ഞങ്ങളുടെ പ്രതീക്ഷകൾക്ക് ഒരിക്കലും ഭംഗം വരില്ലെന്നും ഞങ്ങൾ പൂർണമായി വിശ്വസിച്ചേറ്റു പറയുന്നു.

കുറവുകളും പോരായ്മകളും ഏറെയുള്ള ഈ ജീവിതയാത്രയിൽ പലപ്പോഴും ഞങ്ങളെ താങ്ങി നിർത്തുന്നതും. മുന്നേറാനാവശ്യമായ സഹായവും സംരക്ഷണവും നൽകുന്നതും ജീവിതത്തിൽ ഞങ്ങൾ ഉയർന്നു വരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവരാണ്.

എന്നാൽ യാതൊരു കഴിവുകളും യോഗ്യതകളും ഇല്ലാത്തവരാണ് ഞങ്ങളെന്ന ചിന്തയും. അവരിൽ നിന്നും അർഹതയില്ലാത്തതെന്തോ അനുഭവിക്കുന്നു എന്നുള്ള മന:പ്രയാസവും പലപ്പോഴും ഞങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും.

ഹൃദയങ്ങളെ അസ്വസ്ഥമാക്കുകയും ചെയ്യാറുണ്ട്. കർത്താവേ... അനന്ത മഹിമയുടെ രാജാവേ... അങ്ങയെപ്പോലെ ഞങ്ങളെ അറിയുന്ന മാറ്റാരുമില്ല. ഞങ്ങളുടെ മനസ്സിലെ ഭാരങ്ങളെയും ഹൃദയാഭിലാഷങ്ങളെയും അറിയുന്ന കർത്താവേ...

ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ. ഭൂമിയിൽ ഞങ്ങളെക്കുറിച്ചുള്ള അവിടുത്തെ തിരുഹിതം പൂർത്തിയാക്കാൻ ഞങ്ങളെ സഹായിക്കണമേ. മാറ്റാരിലും ആശ്രയമർപ്പിക്കാൻ ഇടയാകാത്ത വിധം അവിടുത്തെ കരങ്ങളാൽ ഞങ്ങളെ നടത്തുകയും. ഞങ്ങളുടെ വിശ്വാസജീവിതത്തെ പുലർത്തുകയും ചെയ്യണമേ...

ഈശോയുടെ ദിവ്യഹൃദയമേ... ഞങ്ങളുടെ മേൽ അലിവായിരിക്കേണമേ... ആമേൻ

Tags

Share this story

From Around the Web