കർത്താവ് അരുളിച്ചെയ്യുന്നു. കരച്ചിൽ നിർത്തി കണ്ണുനീർ തുടയ്ക്കൂ. നിന്റെ യാതനകൾക്ക് പ്രതിഫലം ലഭിക്കും. പ്രഭാത പ്രാർത്ഥന

 
 jesus christ-64

ഞങ്ങളുടെ രക്ഷകനും നാഥനുമായ ദൈവമേ... കൃപകളും അനുഗ്രഹങ്ങളും ധാരാളമായി വർഷിക്കപ്പെടുന്ന ഈ മനോഹരമായ പ്രഭാതത്തിൽ പുതിയ ഉണർവോടെയും പൂർണ മനസ്സോടെയും തിരുനാമ സങ്കീർത്തനങ്ങളുമായി ഞങ്ങളവിടുത്തെ സന്നിധിയിൽ അണയുന്നു.

ജീവിതത്തിൽ സഹനങ്ങളും പ്രതിസന്ധികളുമൊക്കെ ഒന്നൊഴിയാതെ ഞങ്ങളെ പിന്തുടരുമ്പോൾ പലപ്പോഴും ഞങ്ങളുടെ സമപ്രായക്കാരുടെ ജീവിതങ്ങളെ വിലയിരുത്തിയാണ് ഞങ്ങൾ ഞങ്ങളിലേക്കു നോക്കി പരിതപിക്കുന്നത്.

ഞങ്ങളുടെ സുഹൃത്തുക്കൾ. സഹപാഠികൾ അവരൊക്കെ എത്ര സന്തോഷത്തോടെ ജീവിക്കുന്നു. ഞങ്ങൾക്കു മാത്രമെന്താ ഇങ്ങനെയൊരു വിധി എന്നു വിലപിച്ചു കൊണ്ടും. ഞങ്ങളുടെ ജീവിതങ്ങളെ സ്വയം ശൂന്യമാക്കി കൊണ്ടും നിരാശരായി ഞങ്ങളിലേക്കു തന്നെ ഉൾവലിയാൻ നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരിക്കും.

ഞങ്ങളുടെ ഈശോയേ... മറ്റാർക്കുമില്ലാത്ത പ്രതിസന്ധികളും. മറ്റാർക്കുമറിയാത്ത പ്രയാസങ്ങളും ഞങ്ങളെ ചുറ്റിവരിയുമ്പോൾ ഭാഗ്നാശരാകാതെ സ്വർഗത്തിൽ വാഴുന്നവനായ അങ്ങയിലേക്കു മിഴികളുയർത്തി പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ.

എല്ലാറ്റിനെയും അതിജീവിക്കാനുള്ള കൃപയോടൊപ്പം ദൈവീകപദ്ധതികൾക്ക് പൂർണമായി വിധേയപ്പെടാനുള്ള അനുഗ്രഹവും ചൊരിഞ്ഞരുളുവാൻ കനിവുണ്ടാകേണമേ...പാപികളുടെ നേരെ ഏറ്റം ദയയുള്ള ദിവ്യഹൃദയമേ... എൻ്റെ മേൽ ദയയായിരിക്കണമേ... ആമേൻ

Tags

Share this story

From Around the Web