കർത്താവ് അരുളിച്ചെയ്യുന്നു. നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല. ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങൾക്കു ശുഭകരമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി. പ്രഭാത പ്രാർത്ഥന

 
Jesus

സർവ്വശക്തനും കാരുണ്യവാനുമായ ഞങ്ങളുടെ നല്ല ദൈവമേ... എല്ലാ സ്തുതികൾക്കും പുകഴ്ച്ചയ്ക്കും ഏറ്റം യോഗ്യനായ അങ്ങയെ ഞങ്ങൾ പൂർണ ഹൃദയത്തോടെ ആത്മാവിലും സത്യത്തിലും ആരാധിച്ചു വണങ്ങുന്നു.

ജീവിതത്തിൽ പലപ്പോഴും ഞങ്ങൾ സ്വന്തമായെടുത്ത ചില തീരുമാനങ്ങളും. വിട്ടുപേക്ഷിക്കാനാവാത്ത ചില പദ്ധതികളുമാണ് ഞങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിച്ചതും. വിട്ടൊഴിയാത്ത ദുഃഖങ്ങളും പരാജയഭീതികളും ഞങ്ങൾക്കു സമ്മാനിച്ചതും.

ആരോടും തുറന്നു പറയാനാവാതെയും.ആരിലും ആശ്വാസം കണ്ടെത്താൻ ധൈര്യപ്പെടാതെയും സ്വയം അനുഭവിച്ചു തീർക്കണ്ട അവയുടെ വിധികളാൽ ഞങ്ങളുടെ ഭാവി ഇരുളടയുകയും ജീവിതത്തിൽ തോറ്റുപോയവരായി ഞങ്ങൾ കണക്കാക്കപ്പെടുകയും ചെയ്യുന്നു.

കർത്താവേ... അശരണരും ആശയറ്റവരുമായ ഞങ്ങളോട് കരുണയായിരിക്കേണമേ. ഞങ്ങളുടെ തകർന്ന ഹൃദയങ്ങളെയും മുറിവേറ്റ മനസ്സുകളെയും സുഖപ്പെടുത്താൻ തിരുമനസ്സാകണേ. ഞങ്ങളിലെ നിരാശയുടെ അന്ധകാരത്തെ നീക്കിക്കളയണമേ.

അങ്ങിൽ മാത്രം ഞങ്ങളുടെ പ്രത്യാശയും സമാശ്വാസവും കണ്ടെത്താൻ കൃപയരുളുകയും. അങ്ങയുടെ രക്ഷയുടെ സന്തോഷത്താലും നവമായ ഹൃദയചൈതന്യത്താലും ഞങ്ങളെ നവീകരിക്കുകയും ചെയ്യണമേ... ഈശോയുടെ ദിവ്യഹൃദയമേ... അങ്ങേയ്ക്കെതിരായി പാപം ചെയ്യുന്നതിനു മുമ്പ് എന്നെ മരിപ്പിക്കണമേ... ആമേൻ

Tags

Share this story

From Around the Web